Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രക്ക് കാറിൽ ഇടിച്ച് ആറ് മരണം

text_fields
bookmark_border
Six killed after truck collides with car in Unnao, Uttar Pradesh
cancel

ഉന്നാവോ: ലഖ്‌നോ-കാൺപൂർ ഹൈവേയിൽ ട്രക്കും കാറും കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു. ഉന്നാവോയിലെ അചൽഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ച രാത്രി ഏഴോടെയാണ് സംഭവം. രണ്ടുപേർ സംഭവസ്ഥലത്തും ബാക്കിയുള്ളവർ ആശുപത്രിയിലുമാണ് മരിച്ചത്.

ഛോട്ടേലാൽ (32), ശിവങ് (30), വിംലേഷ് (60), രാംപ്യാരി (45), മകൾ ശിവാനി (13) എന്നിവരാണ് മരിച്ചതെന്ന് പൊലീസ് സൂപ്രണ്ട് സിദ്ധാർത്ഥ് ശങ്കർ മീണ പറഞ്ഞു. മരിച്ച ആറാമത്തെ ആളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ജില്ല ആശുപത്രിയിലെ എമർജൻസി മെഡിക്കൽ ഓഫിസർ ഡോ. ആശിഷ് അറിയിച്ചു.

അപകടത്തെ തുടർന്ന് നാട്ടുകാർ റോഡ് ഉപരോധിച്ചു. പൊലീസിന്‍റെ ഇടപെടലിനെ തുടർന്നാണ് പിന്നീട് ഉപരോധം അവസാനിപ്പിച്ചത്. സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Six killed after truck collides with car in Unnao, Uttar Pradesh
Next Story