Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇൻഡോർ സെൻട്രൽ ജയിലിലെ ...

ഇൻഡോർ സെൻട്രൽ ജയിലിലെ ആറ്​ തടവുകാർക്ക്​ കോവിഡ്​

text_fields
bookmark_border
ഇൻഡോർ സെൻട്രൽ ജയിലിലെ ആറ്​ തടവുകാർക്ക്​ കോവിഡ്​
cancel

ഭോപ്പാൽ: മധ്യപ്രദേശി​െല ഇന്‍ഡോര്‍ സെൻട്രൽ ജയിലിൽ കഴിയുന്ന ആറ് തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ​ഏപ്രിൽ 20 ന്​ ജയിലിലെ നാലുപേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. ഇന്ന്​ പുറത്തുവന്ന പരി​േശാധനാഫലത്തിൽ രണ്ടുപേർ കൂടി ക ോവിഡ്​ പോസിറ്റീവെന്ന്​ കണ്ടെത്തിയതായി ജയില്‍ ഡപ്യൂട്ടി സൂപ്രണ്ട് ലക്ഷ്മണ്‍ സിങ് ഭദൗരിയ അറിയിച്ചു.

ചന്ദൻ നഗറിൽ പൊലീസിന് നേരെ കല്ലെറിഞ്ഞതിന് കുറ്റം ആരോപിക്കപ്പെട്ടയാൾക്കും ഇയാളുടെ മകനുമാണ്​ കോവിഡ്​ സ്ഥിരീകരിച്ചിരിക്കുന്നത്​. ഇവർക്കൊപ്പം താമസിച്ച മറ്റൊരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നതായി ലക്ഷ്മണ്‍ സിങ് അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ച ആറു പേരെയും എം.ആർ.ടി.ബി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാല് ജയില്‍ അധികൃതരുടെയും ഒരു തടവുകാര​​െൻറയും ഫലം നെഗറ്റീവാണ്. 20 തടവുകാരുടെയും 29 ജയിലധികൃതരുടെയും കോവിഡ് പരിശോധനാ ഫലങ്ങള്‍ ഇനിയും വന്നിട്ടില്ല. 250 തടവുകാരെ മുന്‍കരുതലിൻെറ ഭാഗമായി താൽക്കാലിക ജയിലിലേക്ക്​ മാറ്റിയിട്ടുണ്ട്.

Show Full Article
TAGS:covid indore madhya pradesh india news 
News Summary - Six inmates at Indore Central Jail test positive for COVID-19 -India news
Next Story