Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2023 4:27 AM GMT Updated On
date_range 21 Nov 2023 4:34 AM GMTരസഗുള തികഞ്ഞില്ല; കല്യാണവിരുന്നിനിടെയുണ്ടായ തർക്കത്തിൽ ആറ് പേർക്ക് പരിക്ക്
text_fieldsbookmark_border
ലഖ്നോ: കല്യാണവിരുന്നിനെത്തിയവർക്ക് മധുരപലഹാരമായ രസഗുള തികയാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ആറ് പേർക്ക് പരിക്ക്. ഉത്തർപ്രദേശിലെ ആഗ്രയിൽ ഷംസാബാദ് പ്രദേശത്താണ് സംഭവം. പരിക്കേറ്റവർ ചികിത്സയിലാണ്.
ഷംസാബാദ് നിവാസിയായ ബ്രിജ്പൻ കുശ്വാഹയുടെ വസതിയിൽ വെച്ചായിരുന്നു കല്യാണവിരുന്ന് നടന്നത്. ഇതിനിടെ വിരുന്നിൽ പങ്കെടുക്കാനെത്തിയ വ്യക്തി രസഗുള കുറവാണെന്ന് പറഞ്ഞിരുന്നു. ഇതാണ് അക്രമത്തിൽ കലാശിച്ചത്. സംഭവത്തിൽ വിരുന്നിനെത്തിയ ഭഗ്വാൻ ദേവി, യോഗേഷ്, മനോജ്, കൈലാഷ്, ധർമ്മേന്ദ്ര, പവൻ എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിൽ പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പരിക്കേറ്റവരുടെ നില തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ വിവാഹത്തിനിടെ മധുരപലഹാരം തികയാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.
Next Story