മധ്യപ്രദേശിലെ സർക്കാർ ആശുപത്രിയിൽ ആറ് ശിശു മരണം
text_fieldsഷാഡോൽ (മധ്യപ്രദേശ്): രാജസ്ഥാനിന് പുറമേ മധ്യപ്രദേശിൽ നിന്നും കൂട്ട ശിശുമരണം. മധ്യപ്രദേശിലെ ഷാഡോലിലെ സർക് കാർ ആശുപത്രിയിൽ തിങ്കളാഴ്ച ആറ് നവജാത ശിശുക്കളാണ് മരിച്ചത്.
ശിശുക്കളെ അതീവ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിൽ കൊണ്ടുവന്നത് എന്നതിനാൽ ചികിത്സ പിഴവ് ആരോപിക്കാൻ കഴിയില്ലെന്ന് സിവിൽ സർജൻ ഇൻ ചാർജ് മുകുന്ദ് ചതുർവേദി പറഞ്ഞു. ‘രണ്ടുകുട്ടികളെ ന്യൂമോണിയ മൂർഛിച്ച നിലയിലാണ് കൊണ്ടുവന്നത്. രക്ഷപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും ഡോക്ടർമാർ നടത്തി. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ല. എങ്കിലും അന്വേഷണം നടക്കുന്നുണ്ട്. ആരെങ്കിലും കുറ്റക്കാരാണെന്ന് കെണ്ടത്തിയാൽ കർശന നടപടിയെടുക്കും’- അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
