തിരുനെൽവേലിയിൽ ക്ലാസ് റൂമിലിരുന്ന് പരസ്യമായി മദ്യപിച്ച ആറ് വിദ്യാർഥിനികളെ സസ്‌പെൻഡ് ചെയ്തു
text_fieldsചെന്നൈ: ക്ലാസ് റൂമിലിരുന്ന് പരസ്യമായി മദ്യപിച്ച ആറ് വിദ്യാർഥിനികളെ സസ്‌പെൻഡ് ചെയ്ത് സ്‌കൂള്‍ അധികൃതർ. തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിലെ പാളയകോട്ടൈയിലെ ഒരു സർക്കാർ സ്കൂളിലാണ് സംഭവം. ഒമ്പതാംക്ലാസിൽ പഠിക്കുന്ന ആറ് വിദ്യാർഥിനികൾ നിലത്തിരുന്ന് മദ്യപിക്കുന്നു എന്ന രീതിയിലുളള വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു.
ദൃശ്യങ്ങളിൽ സ്കൂൾ യൂണിഫോം ധരിച്ച വിദ്യാർഥിനികൾ പ്ലാസ്റ്റിക്ക് കപ്പുകളിൽ മദ്യം ഒഴിച്ച് കുടിക്കുന്നതും കാണാം. സംഭവത്തില്‍ സ്‌കൂള്‍ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തതായും സ്‌കൂള്‍ അധികൃതർ പറഞ്ഞു. വിദ്യാർഥിനികൾക്ക് എങ്ങനെ മദ്യം ലഭിച്ചെന്നും ആരാണ് അവർക്ക് മദ്യം എത്തിച്ച് നൽകിയതും എന്നതടക്കം സ്ക്കുളിൽ അന്വേഷണം നടത്തുമെന്നും തമിഴ്നാട് വിദ്യഭ്യാസ ഓഫിസർ എം. ശിവകുമാർ പറഞ്ഞു.
സസ്‌പെൻഡ് ചെയ്‌തെങ്കിലും കുട്ടികളെ പരീക്ഷ എഴുതാൻ അനുവദിച്ചിട്ടുണ്ട്. സംഭവത്തില്‍ രൂക്ഷവിമർശനമാണ് സ്‌കൂള്‍ അധികൃതർക്ക് നേരെ ഉയരുന്നത്. ടീച്ചർമാർ കുട്ടികളെ ശ്രദ്ധിക്കുന്നില്ലെന്നും കൃത്യമായ പരിശോധന സ്‌കൂളില്‍ നടക്കുന്നില്ലെന്നുമാണ് വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

