ഇന്ത്യ-ഇസ്രായേൽ സാമ്പത്തിക സഹകരണത്തിന് ആറ് സമിതികൾ
text_fieldsതെൽഅവീവ്: സാമ്പത്തികമേഖലയിലെ സഹകരണം ശക്തമാക്കാൻ ഇന്ത്യയും ഇസ്രായേലും ആറ് സംയുക്ത സമിതികൾക്ക് രൂപം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് നടന്ന പ്രഥമ ഇന്ത്യ-ഇസ്രായേൽ സി.ഇ.ഒ ഫോറത്തിലാണ് സമിതികൾ രൂപവത്കരിച്ചത്.
സ്റ്റാർട്ട് അപ്, ഫാർമസ്യൂട്ടിക്കൽ, ലൈഫ് സയൻസ്, കൃഷി, ഉൗർജം, ജലം എന്നീ മേഖലകളുമായി ബന്ധപ്പെട്ടാണ് സംയുക്ത സമിതികൾ. മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് 500 കോടിയിലേറെ ഡോളറിെൻറ ധാരണപത്രങ്ങൾ ഒപ്പുവെച്ചിട്ടുണ്ട്. ഇന്ത്യയിൽ നടപ്പാക്കിയ ജി.എസ്.ടി സംവിധാനം വൻ സാമ്പത്തികപരിഷ്കാരമാണെന്ന് സി.ഇ.ഒ ഫോറത്തെ അഭിസംബോധന ചെയ്യെവ മോദി പറഞ്ഞു. ജി.എസ്.ടിയിലൂടെ രാജ്യം നവീന, സുതാര്യ, സുസ്ഥിര നികുതിസംവിധാനത്തിലേക്ക് നീങ്ങുകയാണ്. ഇന്ത്യയെ ഉൽപാദനകേന്ദ്രമാക്കുകയാണ് സർക്കാർ ചെ
യ്യുന്നത് -അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ഇരുരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി വ്യാപാരം 500 കോടി ഡോളറിേൻറതാണ്. ഇത് അഞ്ചുവർഷം കൊണ്ട് 2000 കോടി ഡോളറാക്കി വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഫോറം പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
