ബി.ജെ.പിക്ക് തിരിച്ചടി; വിശ്വാസ വോെട്ടടുപ്പിൽ നിന്ന് ശിവസേന വിട്ടുനിന്നു
text_fieldsന്യൂഡൽഹി: മോദി സർക്കാറിനെതിരായ വിശ്വാസ വോെട്ടടുപ്പിൽ നിന്ന് ശിവസേന വിട്ടുനിന്നു. ഉദ്ധവ് താക്കറെയാണ് വിശ്വാസ വോെട്ടടുപ്പിലെ ശിവസേനയുടെ നിലപാട് പ്രഖ്യാപിച്ചത്. വിശ്വാസ വോെട്ടടുപ്പിൽ നിന്ന് വിട്ടുനിൽക്കാനുള്ള ശിവസേന തീരുമാനം ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ നിഷേധാത്മക നിലപാട് ശിവസേന തുടർന്നാൽ അത് ബി.ജെ.പിയിൽ പ്രതിസന്ധി സൃഷ്ടിക്കും.
നേരത്തെ വിശ്വാസവോെട്ടടുപ്പിൽ ബി.ജെ.പിക്ക് അനുകൂലമായി വോട്ട് ചെയ്യാൻ ശിവസേന വിപ് നൽകിയിരുന്നു. എന്നാൽ, വ്യാഴാഴ്ച വൈകീേട്ടാടെ നാടകീയമായി ശിവസേന വിപ് പിൻവലിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ വിശ്വാസ വോെട്ടടുപ്പിലെ നിലപാട് ഉദ്ധവ് താക്കറെ അറിയിക്കുമെന്നാണ് പാർട്ടി വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞത്.
കഴിഞ്ഞ കുറേ കാലമായി ബി.ജെ.പിയോട് അനുകൂലമായ സമീപനമല്ല ശിവസേനക്കുള്ളത്. മഹാരാഷ്ട്രയിൽ നടന്ന പല ഉപതെരഞ്ഞെടുപ്പുകളിലും ബി.ജെ.പിക്കെതിരെ ശിവസേന മൽസരിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
