വിശ്വാസ വോെട്ടടുപ്പ്: ശിവസേന തീരുമാനം ഉദ്ധവ് താക്കറെ പ്രഖ്യാപിക്കും
text_fieldsന്യൂഡൽഹി: പാർലമെൻറിൽ വിശ്വാസപ്രമേയം അവതരിപ്പിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ ബി.ജെ.പിയെ ശിവസേന പിന്തുണക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. വ്യാഴാഴ്ച ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച ശിവസേന പിന്നീട് നിലപാട് മാറ്റുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മുമ്പായി അധ്യക്ഷൻ ഉദ്ധവ് താക്കറെ നിലപാട് പ്രഖ്യാപിക്കുമെന്നാണ് പാർട്ടി നേതാവ് സഞ്ജയ് റാവത്ത് അറിയിച്ചിരിക്കുന്നത്. ശരിയായ തീരുമാനം ശിവസേനയെടുക്കും. രാജ്യം ശിവസേനയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി.
ബി.ജെ.പിയെ കടുത്ത ഭാഷയിൽ വിമർശിക്കുന്ന സമീപനമാണ് ശിവസേന കുറേക്കാലമായി തുടർന്നിരുന്നത്. മഹാരാഷ്ട്രയിൽ നടന്ന ചില ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്കെതിരെ ശിവസേന മൽസരിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
