Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജമ്മുകശ്​മീരിൽ...

ജമ്മുകശ്​മീരിൽ പൊലീസ്​ തീവ്രവാദികളെ സഹായിക്കുന്നു -ശിവസേന

text_fields
bookmark_border
ജമ്മുകശ്​മീരിൽ പൊലീസ്​ തീവ്രവാദികളെ സഹായിക്കുന്നു -ശിവസേന
cancel

മുംബൈ: ജമ്മുകശ്​മീരിൽ പൊലീസ്​ തീവ്രവാദികളെ സഹായിക്കുകയാണെന്ന ആരോപണവുമായി ശിവസേന. ഡെപ്യൂട്ടി എസ്​.പി ദേവീന ്ദർ സിങ്ങിൻെറ അറസ്​റ്റിനെ തുടർന്നാണ്​ ശിവസേനയുടെ വിമർശനം. മുഖപത്രമായ സാമ്​നയിലെ ലേഖനത്തിലാണ്​ ശിവസേന വിമർശന ം ഉന്നയിച്ചിരിക്കുന്നത്​.

അതിർത്തി കടന്നുള്ള തീവ്രവാദം കശ്​മീരിൽ വ്യാപകമാണ്​. തീവ്രവാദികളെ അതിർത്തി കടക്കാൻ കശ്​മീർ പൊലീസ്​ സഹായിക്കുകയാണ്​. ഇതേ കുറ്റത്തിനാണ്​ പ്രസിഡൻറിൻെറ മെഡൽ വാങ്ങിയ പൊലീസുകാരൻ അറസ്​റ്റിലായത്​. പൊലീസിനെ മറ്റ്​ കാര്യങ്ങൾക്കാണ്​ സർക്കാർ ഉപയോഗിക്കുന്നതെന്നും സാമ്​ന ലേഖനം വിമർശിക്കുന്നു.

ജമ്മുകശ്​മീരിന്​ പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കൾ 370 കേന്ദ്രസർക്കാർ റദ്ദാക്കിയത്​ ചരിത്രപരമായ തീരുമാനമാണ്​. ഇതിലുള്ള സന്തോഷം കശ്​മീരിലെ ജനങ്ങൾക്കിടയിൽ പ്രകടമാണ്​. റിപബ്ലിക്​ ദിനാഘോഷങ്ങൾക്കിടെ ഇന്ത്യയിലെ ജനങ്ങൾക്ക്​ ഈ സന്തോഷം കാണാനാവുമെന്നും സാമ്​ന ലേഖനത്തിൽ വ്യക്​തമാക്കുന്നു. തീവ്രവാദികളെ അറസ്​റ്റ്​ ചെയ്​തതിനാൽ സുരക്ഷിതമായിരിക്കും ഈ വർഷത്തെ റിപബ്ലിക്​ ദിനാഘോഷമെന്നും സാമ്​ന ലേഖനത്തിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresssivasenamalayalam newsindia news
News Summary - Sivasena questions police role in kashmir-India news
Next Story