Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശിവസേന-ബി.ജെ.പി പോര്​...

ശിവസേന-ബി.ജെ.പി പോര്​ പുതിയ തലത്തിൽ; ആക്​സിസ്​ ബാങ്കിലെ അക്കൗണ്ടുകൾ മാറ്റുന്നു

text_fields
bookmark_border
uddav-thakare-devendra-fadnavis
cancel

മുംബൈ: മഹാരാഷ്​ട്രയിൽ ശിവസേന-ബി.ജെ.പി പോര്​ പുതിയ തലത്തിലേക്ക്​ എത്തുന്നു. ഇതി​​െൻറ ഭാഗമായി ശിവസേന ഭരിക്കുന്ന താനെ മുൻസിപ്പൽ കോർപ്പറേഷൻ ജീവനക്കാരുടെ ശമ്പള അക്കൗണ്ടുകൾ ആക്​സിസ്​ ബാങ്കിൽ നിന്ന്​ പൊതുമേഖല ബാങ്കിലേക്ക്​ മാറ്റാൻ തീരുമാനിച്ചു. മഹാരാഷ്​ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്​നാവിസി​​െൻറ ഭാര്യ അമൃത ഫഡ്​നാവിസ്​ ആക്​സിസ്​ ബാങ്കിൽ ഉയർന്ന പദവിയിലുള്ള ഉദ്യോഗസ്ഥയാണ്​.

മഹാരാഷ്​ട്ര പൊലീസ്​ ജീവനക്കാരുടെ ശമ്പള അക്കൗണ്ടുകൾ ആക്​സിസ്​ ബാങ്കിൽ നിന്ന്​​ മാറ്റുമെന്ന റിപ്പോർട്ടുകൾക്കിടെയാണ്​ പുതിയ നീക്കവും. ആക്​സിസ്​ ബാങ്ക്​ കൈകാര്യം ചെയ്യുന്ന 11,000 കോടി രൂപ പൊതുമേഖല ബാങ്കുകളിലേക്ക്​ മാറ്റാനാണ്​ ശിവസേന സർക്കാർ നീക്കം നടത്തുന്നത്​.

നേരത്തെ മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെക്കെതിരെ അമൃത ഫഡ്​നാവിസ്​ രംഗത്തെത്തിയിരുന്നു. താക്കറെ എന്ന്​ പേരിനൊപ്പം ഉള്ളത്​ കൊണ്ട്​ മാത്രം ആ പാരമ്പര്യം ഉണ്ടാവണമെന്നില്ലെന്നായിരുന്നു അമൃതയുടെ പരാമർശം. പേരി​​െൻറ അന്തസ്സിനൊത്ത്​ തന്നെയാണ്​ ഉദ്ധവ്​ താക്കറെ​ ജീവിക്കുന്നതെന്ന്​ അമൃത ഫഡ്​നാവിസിന്​ ശിവസേന നേതാവ്​ പ്രിയങ്ക ചതുർവേദി മറുപടി നൽകുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sivasenamalayalam newsindia newsBJP
News Summary - Sivasena-BJP isuue-India news
Next Story