Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Situation dire as 19 Covid clusters emerge in Karnataka schools colleges
cancel
Homechevron_rightNewschevron_rightIndiachevron_rightകർണാടകയിൽ കോവിഡ്​...

കർണാടകയിൽ കോവിഡ്​ ക്ലസ്റ്ററുകളായി വിദ്യാഭ്യാസ സ്​ഥാപനങ്ങൾ; ആകെ 19 ക്ലസ്റ്ററുകൾ

text_fields
bookmark_border

ബംഗളൂരു: കർണാടകയിൽ കോവിഡിന്‍റെ ഏറ്റവും പുതിയ വ​കഭേദമായ ഒമിക്രോൺ സ്​ഥിരീകരണം​ ഭീതി പടർത്തുന്നതിന്​ പിന്നാലെ കോവിഡ്​ ക്ലസ്റ്ററായി വിദ്യാഭ്യാസ സ്​ഥാപനങ്ങൾ. കഴിഞ്ഞ ഒരു മാസത്തിനിടെ വിദ്യാഭ്യാസ സ്​ഥാപനങ്ങളിൽ 19 കോവിഡ്​ ക്ലസ്റ്ററുകളാണ്​ രൂപപ്പെട്ടത്​. ഡിസംബർ ആറുവരെ,​ 12 സ്​ഥാപനങ്ങളിലെ ക്ലസ്റ്ററുകളിൽനിന്ന്​ രോഗബാധിതരായ വിദ്യാർഥികളുടെ എണ്ണം 130 ആയി.

'സാമ്പിളുകളുടെ ജനിതക ​ശ്രേണീകരണതിനും അണുബാധയുടെ ഉറവിടം കണ്ടെത്താനും ശ്രമിക്കുന്നുണ്ട്​. ധാർവാഡ്​ ക്ലസ്റ്ററിൽ 312 കേസുകൾ റിപ്പോർട്ട്​ ചെയ്യുകയും പോസിറ്റിവിറ്റി നിരക്ക്​ ഏകദേശം ഒരു ശതമാനം വരെ ഉയർന്നതിനാൽ പുതിയ ​വകഭേദമാ​െണന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ, ഡെൽറ്റ വകഭേദമായിരുന്നു അത്​. മുൻകരുതൽ നടപടികൾ സ്വീകരിച്ചി​െല്ലങ്കിൽ ഡെൽറ്റ വക​േ​ഭദവും ഇനി പടർന്നുപിടിച്ചേക്കാം' -ടെക്​നിക്കൽ അഡ്വൈസറി കമ്മിറ്റി ഡോക്​ടർ പറയുന്നു.

നഴ്​സിങ് കോളജുകളാണ്​ ആറോ ഏഴോ ക്ലസ്റ്ററുകൾ. മറ്റു സംസ്​ഥാനങ്ങളിൽനിന്ന്​ മടങ്ങിയെത്തിയവർക്കും മെഡിക്കൽ വിദ്യാർഥികൾക്കും രോഗം സ്​ഥിരീകരിച്ചിട്ടുണ്ടെന്നും വിദഗ്​ധർ അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnataka​Covid 19Corona Virus
News Summary - Situation dire as 19 Covid clusters emerge in Karnataka schools colleges
Next Story