Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅതിർത്തിയിൽ സ്ഥിതി...

അതിർത്തിയിൽ സ്ഥിതി ശാന്തം; ചൈനയുടെ ഭീഷണി നേരിടാൻ സൈന്യം സുസജ്ജമെന്ന്​ സൈനികമേധാവി

text_fields
bookmark_border
അതിർത്തിയിൽ സ്ഥിതി ശാന്തം; ചൈനയുടെ ഭീഷണി നേരിടാൻ സൈന്യം സുസജ്ജമെന്ന്​ സൈനികമേധാവി
cancel

ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിൽ സ്ഥിതി ശാന്തമെന്ന്​ സൈനിക മേധാവി എം.എം നരവാനെ. കിഴക്കൻ ലഡാക്കിലെ സുരക്ഷ വിലയിരുത്തിയതിന്​ ശേഷമാണ്​ സൈനിക മേധാവിയുടെ പ്രസ്​താവന. ഏത്​ ഭീഷണി നേരിടാനും സൈന്യം തയാറാണെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു.

ചൈന അതിർത്തിയിൽ അടിസ്ഥാനസൗകര്യം വികസിപ്പിക്കുകയും കൂടുതൽ​ സൈന്യത്തെ വിന്യസിക്കുകയും ചെയ്യുന്നുണ്ട്​. ഇത്​ ഇന്ത്യ നിരീക്ഷിച്ച്​ വരികയാണ്​. ചൈനയുടെ നടപടികൾക്ക്​ മറുപടി നൽകാൻ ഇന്ത്യ തയാറാണ്​. ഏത്​ സാഹചര്യം നേരിടാനും രാജ്യത്തിന്​ കരുത്തുണ്ടെന്ന്​ അദ്ദേഹം വ്യക്​തമാക്കി. തീവ്രവാദത്തെ പിന്തുണക്കരുതെന്ന്​ പാകിസ്​താനോട്​ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടി​ച്ചേർത്തു.

രണ്ട്​ ദിവസത്തെ സന്ദർശനത്തിനായാണ് സൈനിക മേധാവി​ ലഡാക്കിലെത്തിലെത്തിയത്​. ആഗസ്റ്റ്​ ആദ്യവാരത്തിൽ ഇരു രാജ്യങ്ങളും സൈന്യത്തെ പിൻവലിച്ചതിന്​ ശേഷം ഇതാദ്യമായാണ്​ സൈനിക മേധാവി ലഡാക്കിൽ സന്ദർശനം നടത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MM Naravane
News Summary - Situation at LAC under control, ready for any eventuality: Army chief MM Naravane
Next Story