എമർജൻസി വാതിലിന് സമീപത്താണ് ഇരിക്കുന്നത്, പക്ഷേ തുറക്കില്ല; തേജസ്വി സൂര്യയെ പരിഹസിച്ച് ഡി.എം.കെ
text_fieldsന്യൂഡൽഹി: ബി.ജെ.പി എം.പി തേജസ്വി സൂര്യയെ പരിഹസിച്ച് ഡി.എം.കെ എം.പി ദയാനിധിമാരൻ. എമർജൻസി വാതിലിന് സമീപമിരിക്കുന്ന വിഡിയോ പങ്കുവെച്ചാണ് പരിഹാസം. എമർജൻസി ഡോർ തുറക്കുന്നത് വിമാനത്തിന് അത്ര നല്ലതല്ലെന്ന് പറഞ്ഞാണ് എം.പി പരിഹസിക്കുന്നത്.
ഞാൻ കോയമ്പത്തൂരിലേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ്. ഞാൻ എമർജൻസി എക്സിറ്റിന് സമീപത്താണ് ഇരിക്കുന്നത്. പക്ഷേ ഞാൻ ഇത് തുറക്കില്ല. ഇത് തുറക്കുന്നത് വിമാനത്തിനും യാത്രക്കാരുടെ സുരക്ഷക്കും അത്ര നല്ലതല്ല. തുറക്കാതിരിക്കുന്നത് യാത്രക്കാരുടെ സമയം ലാഭിക്കാനും സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു.
ഡിസംബർ 10ന് ബി.ജെ.പി ദേശീയ യുവമോർച്ച പ്രസിഡന്റ് വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്നത് വിവാദമായിരുന്നു. എം.പി എമർജൻസി വാതിൽ തുറന്നതിനെ തുടർന്ന് വിമാനത്തിന്റെ യാത്ര വൈകിയിരുന്നു. ഇക്കാര്യത്തിൽ വിശദീകരണവുമായി വ്യോമയാന മന്ത്രിയും രംഗത്തെത്തിയിരുന്നു.

