പ്രധാനമന്ത്രീ, കൂലിപ്പണിക്കാരെന്ത് ചെയ്യും? -യെച്ചൂരി
text_fieldsന്യൂഡൽഹി: രാജ്യം അടച്ചിടുമ്പോൾ, ദിവസക്കൂലിക്ക് പണിയെടുക്കുന്ന 45 കോടി ഇന്ത്യക്കാരെ പ്രധാനമന്ത്രി പരിഗണിച് ചില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രിയുടെ ചൊവ്വാഴ്ചത്തെ പ്രസംഗം നിരാശാജനകമാണ ്. ദരിദ്രർക്ക് ആശ്വാസം നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടതായും പ്രധാനമന്ത്രിക്കയച്ച കത്തിൽ യെച്ചൂരി ചൂണ്ടിക്കാട്ടി.

ജോലിക്ക് വിവിധ സ്ഥലങ്ങളിൽ പോയവർ അവിടങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. അവർക്ക് വീടണയാനോ ഭക്ഷണത്തിനോ വഴിയില്ല. അവർ എങ്ങനെ സുരക്ഷിത ഇടങ്ങളിൽ എത്തും? പണമോ ഭക്ഷണമോ ഇല്ല. കൂടാതെ പൊലീസ് ഉപദ്രവിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. സുരക്ഷയ്ക്കായി നെട്ടോട്ടമോടുകയാണവർ -യെച്ചൂരി കൂട്ടിച്ചേർത്തു.
അഞ്ച് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് പലപ്പോഴും സംസാരിക്കുന്ന സർക്കാർ, കോവിഡിനെ നേരിടാൻ 15,000 കോടിയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്. അതായത് ഒരു പൗരന് വെറും 1112 രൂപ. ഇത് വളരെ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
