Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range സീതാറാം യെച്ചൂരിയുടെ മകൻ കോവിഡ് ബാധിച്ച് മരിച്ചു
text_fieldsbookmark_border
ന്യൂഡൽഹി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച് മരിച്ചു. 35 വയസായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹം ഗുഡ്ഗാവ് മേദാന്ത മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു.
വ്യാഴാഴ്ച വെളുപ്പിന് ആരോഗ്യനില വഷളാകുകയും മരിക്കുകയുമായിരുന്നു. മാധ്യമപ്രവർത്തകനായിരുന്ന ആശിഷ് ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18, ഏഷ്യാവിൽ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിരുന്നു.
സീമ ചിസ്തി യെച്ചൂരിയാണ് ആശിഷിന്റെ അമ്മ. അഖില യെച്ചൂരി സഹോദരിയാണ്. ആശിഷിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സീതാറാം യെച്ചൂരി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. അതിനാൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായിരുന്നില്ല.
Next Story
