അക്രമം തുടങ്ങിയത് സംഘ്പരിവാർ –യെച്ചൂരി
text_fieldsന്യൂഡൽഹി: കേരളത്തിൽ രാഷ്ട്രീയഅക്രമം ആരംഭിച്ചതിന് ഉത്തരവാദികൾ സംഘ്പരിവാറാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വർഗീയധ്രുവീകരണവും അക്രമവും ഇല്ലാതെ ആർ.എസ്.എസിനും ബി.ജെ.പിക്കും അടിത്തറ വ്യാപിപ്പിക്കാനാവില്ല. മുസ്ലിംകൾ ധാരാളമുള്ള വടക്കൻ മലബാറിൽ അവർ ആഗ്രഹിക്കുന്നതും ഇതാണ്-യെച്ചൂരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വർഗീയധ്രുവീകരണത്തിെൻറ രാഷ്ട്രീയം രാജ്യത്തെ സാമൂഹിക െഎക്യത്തെ പൂർണമായും അസ്വസ്ഥമാക്കി. മുസ്ലിംകളെയും ദലിതരെയും ലക്ഷ്യംവെക്കുന്ന ഗോരക്ഷകർ എന്ന സ്വകാര്യസേനയും ‘മോറൽ പൊലീസിങ്ങു’മെല്ലാം ജനങ്ങൾക്കിടയിൽ അതൃപ്തി വളർത്തുകയാണ് -അദ്ദേഹം പറഞ്ഞു. പാർട്ടി ഒാഫിസിലേക്ക് മാർച്ച് നടത്തുന്ന ബി.ജെ.പിയുടെ ഭീഷണിക്ക് വഴങ്ങില്ല. വർഗീയധ്രുവീകരണത്തിനും അക്രമങ്ങൾക്കും എതിരെ ജനാധിപത്യപരമായി എതിർപ്പ് പ്രകടിപ്പിക്കും. ബി.ജെ.പി നേതൃത്വത്തിൽ കേരളത്തിൽ നടക്കുന്ന ജാഥ പൊളിഞ്ഞതിനാലാണ് അമിത് ഷായ്ക്ക് ഇടക്ക് മതിയാക്കി ഒാടേണ്ടിവന്നതെന്ന് യെച്ചൂരി പരിഹസിച്ചു.
ജനരക്ഷായാത്രയോട് ജനങ്ങൾ ഒരുതരത്തിലും അനുകൂലമായി പ്രതികരിച്ചില്ല. ഡൽഹിയിൽ എ.കെ.ജി ഭവനിലേക്കുള്ള ബി.ജെ.പി യാത്ര െകാണാട്ട്പ്ലേസിൽ ഫ്ലാഗ് ഒാഫ് ചെയ്ത അമിത് ഷാ പ്രതിഷേധയോഗസ്ഥലത്തേക്ക് വന്നില്ല. ഇൗ പരിപാടികൾ പൊളിയുന്നുവെന്നതിെൻറ സൂചനയാണ് ഇതെല്ലാം -യെച്ചൂരി പറഞ്ഞു. മോദിസർക്കാറിെൻറ പ്രവർത്തനത്തിെനതിരെ ജനങ്ങളിൽ വളർന്നുവരുന്ന അതൃപ്തിയിൽനിന്ന് ശ്രദ്ധതിരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
