Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൗരത്വരേഖ...

പൗരത്വരേഖ ചോദിക്കുന്നവർക്ക്​ ഡിഗ്രി സർട്ടിഫിക്കറ്റ്​ പോലും കാണിക്കാനാവില്ല - യെച്ചൂരി

text_fields
bookmark_border
പൗരത്വരേഖ ചോദിക്കുന്നവർക്ക്​ ഡിഗ്രി സർട്ടിഫിക്കറ്റ്​ പോലും കാണിക്കാനാവില്ല - യെച്ചൂരി
cancel

ന്യൂഡൽഹി: ഇന്ത്യൻ പൗരനാണെന്ന്​ തെളിയിക്കാനുള്ള രേഖകൾ ജനങ്ങളോട്​ ചോദിക്കുന്ന ബി.ജെ.പി സർക്കാറിന്​ പ്രധാനമന ്ത്രിയുടെ ഡിഗ്രി സർട്ടിഫിക്കറ്റുപോലും കാണിക്കാനാവില്ലെന്ന്​ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഒട്ടും സുതാര്യമല്ലാത്ത ഒരു സർക്കാറി​ന്​ എങ്ങനെയാണ് ജനങ്ങളോട്​​ പൗരത്വ യോഗ്യത തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെടാൻ കഴിയുകയെന്നും അ​ദ്ദേഹം ചോദിച്ചു.

വിവരാവകാശ നിയമം ഇല്ലാതാക്കിയ, ഇലക്​ട്രൽ ബോണ്ടുകൾ കൊണ്ടുവന്ന, ഒട്ടും സുതാര്യമല്ലാത്ത, പ്രധാനമന്ത്രിയുടേയും മന്ത്രിമാരുടെയും ഡിഗ്രി സർട്ടിഫിക്കറ്റ്​ പോലു​ം കാണിക്കാനാവാത്ത ഒരു സർക്കാർ ഇപ്പോൾ പൗരത്വ യോഗ്യത തെളിയിക്കാനാണ്​ ആവശ്യപ്പെടുന്നത് ​-യെച്ചൂരി ട്വിറ്ററിൽ കുറിച്ചു.

പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ പട്ടികയും നടപ്പാക്കാൻ അനുവദിക്കില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modisitaram yechuryindia newscitizensCitizenship Amendment Actcredentials
News Summary - Sitaram Yechury: PM cannot show degrees, govt asking credentials of citizens - India news
Next Story