ന്യൂഡൽഹി: താൻ കോൺഗ്രസ് അനുകൂലിയോ ബി.ജെ.പി അനുകൂലിയോ അല്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. താൻ അനുകൂലിക്കുന്നത് ഇന്ത്യയെയാണ്. നിങ്ങൾ എന്നെ കോൺഗ്രസ് അനുകൂലിയെന്ന് മുദ്രകുത്തുകയാണെങ്കിൽ ഇത്തരം അഭിപ്രായം പ്രകടിപ്പിക്കുന്നവർ ബി.ജെ.പിയെ അനുകൂലിക്കുന്നവരെന്ന് തനിക്ക് വിളിക്കേണ്ടി വരുമെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.
കേന്ദ്രകമ്മിറ്റിയിൽ ഭൂരിപക്ഷത്തിനനുസരിച്ചാണ് പ്രമേയങ്ങൾ പാസാക്കുന്നത്. പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന പ്രമേയങ്ങളിൽ അംഗങ്ങൾക്ക് ഭേദഗതികൾ നിർദേശിക്കാം. ഇതും പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യുമെന്നും യെച്ചൂരി പറഞ്ഞു. നിലവിലെ കോൺഗ്രസ് ബന്ധം വേണ്ടെന്ന പ്രമേയത്തിന് പാർട്ടി കോൺഗ്രസിലെത്തുേമ്പാൾ മാറ്റം വരുമോയെന്ന് ഇപ്പോൾ പറയാനാവില്ലെന്നും യെച്ചൂരി വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച നടന്ന സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കൊണ്ടുവന്ന പ്രമേയം വോട്ടിനിട്ട് തള്ളിയിരുന്നു. വർഗീയതയെ തടയാൻ കോൺഗ്രസുമായി സഖ്യമാവാമെന്നായിരുന്നു യെച്ചൂരിയുടെ പ്രമേയം. വോെട്ടടുപ്പിലുടെ ഇൗ പ്രമേയം തള്ളി കോൺഗ്രസുമായി ഒരു തരത്തിലുള്ള ധാരണയും വേണ്ടെന്ന കാരാട്ടിെൻറ പ്രമേയമാണ് കേന്ദ്രകമ്മിറ്റി അംഗീകരിച്ചത്.