സംസ്ഥാനങ്ങള്‍ക്ക് നികുതി വിഹിതം കുറക്കാൻ പ്രധാനമന്ത്രി ഇടപെട്ടു; വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതെന്ന് സീതാറാം യെച്ചൂരി
text_fieldsസംസ്ഥാനങ്ങള്ക് നികുതി വിഹിതം കുറക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ടുവെന്ന വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഈ വിഷയം ഇന്ത്യ മുന്നണി ഏറ്റെടുക്കുമെന്നും സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനങ്ങള്‍ക്ക് നല്കുന്ന കേന്ദ്ര നികുതി വിഹിതം കുറക്കണമെന്ന ഗുഢതന്ത്രമാണ് നടപ്പാക്കിയത്. കേരളം വര്‍ഷങ്ങളായി കേന്ദ്ര സര്‍ക്കാരിനെതിരെ ഉന്നയിക്കുന്ന ധനകാര്യ വിഷയങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്നതാണ് ബി.വി.ആര് സുബ്രഹ്മണ്യത്തിെൻറ വെളിപ്പെടുത്തല്‍.
കേന്ദ്ര നികുതി വിഹിതത്തില്‍ 42 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്ന നിര്‍ദേശത്തിനു പകരം അത് 32 ശതമാനമായി കുറക്കണമെന്ന് പ്രധാനമന്ത്രി നിര്‍ബന്ധം പിടിച്ചുവെന്ന വെളിപ്പെടുത്തല്‍ ആശങ്ക ഉയര്‍ത്തുന്നു. നികുതി വിഹിതം കുറക്കണമെന്ന കടുംപിടുത്തം പരാജയപ്പെട്ട സാഹചര്യത്തില്‍ വിവിധ കേന്ദ്ര പദ്ധതികള്‍ക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കാനായി കേന്ദ്ര ബജറ്റ് പൊളിച്ചെഴുതിയെന്നാണ് റിപ്പോര്‍ട്ട്.പിന്നീട്, സെസും സര്‍ചാര്‍ജും വലിയതോതില്‍ ഉയര്‍ത്താന്‍ തുടങ്ങി. കേന്ദ്ര നികുതി വരുമാനത്തിന്റെ 28 ശതമാനംവരെയാണ് സെസും സര്‍ചാര്‍ജും വര്‍ധിപ്പിച്ചത്.
ഭരണഘടനാ സ്ഥാപനമായ ധനകാര്യ കമീഷെൻറ പ്രവര്‍ത്തനത്തിലും ശുപാര്‍ശകളിലും ഇടപെടുന്നുവെന്നത് മാത്രമല്ല ദൈനംദിന സാമ്പത്തിക കാര്യങ്ങളെ ബാധിക്കുന്ന തീരുമാനങ്ങളും നടപ്പിലാക്കുന്നു. അര്‍ഹമായതു സംസ്ഥാനത്തിന് നല്‍കാതെ ശ്വാസം മുട്ടിക്കുന്നുവെന്ന സംസ്ഥാന സര്‍ക്കാര്‍ വാദം സത്യമാണെന്ന് ഇത്തരം വസ്തുതകളും വ്യക്തമാക്കുന്നു. അതിനെ സാധൂകരിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
സംസ്ഥാനത്തിനുള്ള കേന്ദ്ര റവന്യു വിഹിതത്തിലും വായ്പാ അനുമതിയിലും വലിയ വെട്ടിക്കുറവ് വരുത്തുന്നു. കേന്ദ്ര സര്‍ക്കാരിെൻറ ധന നയങ്ങളും നികുതി സമ്പ്രദായത്തിലെ മാറ്റവും സംസ്ഥാനത്തിെൻറ വിഭവങ്ങളെ ചോര്‍ത്തുന്നു. ഇത്തരം കാര്യങ്ങളാണ് സുപ്രീംകോടതിയില്‍ കേരളം ഉന്നയിക്കുന്നത്. ഡല്‍ഹിയില്‍ നടത്തുവാന്‍ തീരുമാനിച്ച സമരവും ഈ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണെന്നും െയച്ചൂരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

