Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതിടുക്കം മോദിയുടെ...

തിടുക്കം മോദിയുടെ സ്വാതന്ത്ര്യദിന പ്രഖ്യാപനത്തിന്​ –യെച്ചൂരി 

text_fields
bookmark_border
yechuri
cancel

ന്യു​ഡ​ൽ​ഹി: ധൃ​തി​പി​ടി​ച്ച്​ കോ​വി​ഡ്​ വാ​ക്​​സി​ൻ പു​റ​ത്തി​റ​ക്കാ​നു​ള്ള ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ്​ മെ​ഡി​ക്ക​ൽ റി​സേ​ർ​ച്ചി​​െൻറ ( ഐ.​സി.​എം.​ആ​ർ) നീ​ക്കം മോ​ദി​യു​ടെ സ്വാ​ത​ന്ത്ര്യ ദി​ന പ്ര​ഖ്യാ​പ​ന​ത്തി​ന്​ വേ​ണ്ടി മാ​ത്ര​മാ​ണെ​ന്ന്​ സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റം യെ​ച്ചൂ​രി. ശാ​സ്ത്രീ​യ മു​ന്നേ​റ്റ​ങ്ങ​ള്‍ ഉ​ത്ത​ര​വ് ഇ​ടു​ന്ന​തി​ന​നു​സ​രി​ച്ച് ക്ര​മീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും യെ​ച്ചൂ​രി കു​റ്റ​പ്പെ​ടു​ത്തി. 

വാ​ക്‌​സി​ന്‍ സം​ബ​ന്ധി​ച്ച്  ഗു​രു​ത​ര​മാ​യ ചി​ല ചോ​ദ്യ​ങ്ങ​ള്‍ക്ക് ഉ​ത്ത​രം ന​ല്‍കേ​ണ്ട​ത​ു​ണ്ട്. ഡ്ര​ഗ് ക​ണ്‍ട്രോ​ള​ര്‍ ജ​ന​റ​ല്‍ ഓ​ഫ് ഇ​ന്ത്യ സു​ര​ക്ഷ​യും ഫ​ല​പ്രാ​പ്തി​യും സം​ബ​ന്ധി​ച്ച തെ​ളി​വു​ക​ള്‍ വി​ല​യി​രു​ത്താ​തെ വാ​ക്‌​സി​ന്‍ ലോ​ഞ്ച് ചെ​യ്യു​ന്ന തീ​യ​തി എ​ങ്ങ​നെ ഐ.​സി.​എം.​ആ​റി​ന് തീ​രു​മാ​നി​ക്കാ​ന്‍ സാ​ധി​ക്കും. 

പ്ര​ധാ​ന​മ​ന്ത്രി​ക്ക് സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ല്‍ പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന​തി​നു വേ​ണ്ടി ഐ.​സി.​എം.​ആ​ര്‍ കോ​വി​ഡ്​ വാ​ക്‌​സി​ന്‍ വേ​ഗ​ത്തി​ല്‍ ഉ​ല്‍പാ​ദി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും വി​വി​ധ ട്വീ​റ്റു​ക​ളി​ലാ​യി യെ​ച്ചൂ​രി കു​റ്റ​പ്പെ​ടു​ത്തി. ആ​ഗ​സ്​​റ്റ്​ 15ന്​ ​കോ​വി​ഡ്​ വാ​ക്​​സി​ൻ പു​റ​ത്തി​റ​ക്കാ​നു​ള്ള ക​ഠി​ന ശ്ര​മ​ത്തി​ലാ​ണെ​ന്ന്​​ ക​ഴി​ഞ്ഞ ദി​വ​സം ഐ.​സി.​എം.​ആ​ർ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ബ​ൽ​റാം ഭാ​ർ​ഗ​വ പ​റ​ഞ്ഞി​രു​ന്നു. കോ​വി​ഡ്​ വാ​ക്​​സി​ൽ നി​ർ​ദ്ദി​ഷ്‌​ട സ​മ​യ​ത്ത്‌ പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ അ​ത്‌ ഗൗ​ര​വ​മാ​യി കാ​ണു​മെ​ന്ന്‌ ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ത്തി​ന്‌ ചു​മ​ത​ല​പ്പെ​ടു​ത്തി​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ അ​യ​ച്ച ക​ത്തി​ൽ ഐ.​സി.​എം.​ആ​ർ വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national news
News Summary - sitaram yechuri against modi
Next Story