ഫോൺ ചോർത്തൽ: ചന്ദ്രശേഖർ റാവുവിനെ എസ്.ഐ.ടി ചോദ്യം ചെയ്തു
text_fieldsഹൈദരാബാദ്: തെലങ്കാനയിൽ വിവാദമായ ഫോൺചോർത്തൽ കേസിൽ മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനെ പ്രത്യേകാന്വേഷണ സംഘം (എസ്.ഐ.ടി) ചോദ്യം ചെയ്തു. ഞായറാഴ്ച റാവുവിന്റെ നന്ദി നഗറിലെ വീട്ടിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. സംഭവത്തിൽ ഭാരത് രാഷ്ട്ര സമിതി പാർട്ടി (ബി.ആർ.എസ്) പ്രസിഡന്റിനെയും എസ്.ഐ.ടി ചോദ്യം ചെയ്തു.
അതേസമയം സംഭവത്തിൽ പ്രതിഷേധിച്ച് ബി.ആർ.എസ് നേതാക്കൾ രംഗത്തെത്തി. മുന്‍ ബി.ആർ.എസ് ഭരണകാലത്ത് നടന്ന അനധികൃതമായ ഫോൺ ചോർത്തൽ, രഹസ്യാന്വേഷണ വിവരങ്ങൾ നശിപ്പിക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസിൽ നാലുപേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. രാഷ്ട്രീയ നേതാക്കൾ, വ്യവസായികൾ, മാധ്യമ പ്രവർത്തകർ, നിയമ പാലകർ തുടങ്ങി നിരവധി പ്രമുഖരാണ് കേസിൽ ഉൾപ്പെട്ടതായി ആരോപിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

