Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവികാസ്​ ദുബെയുടെ മരണം...

വികാസ്​ ദുബെയുടെ മരണം അന്വേഷിക്കുന്ന ഉദ്യോഗസ്​ഥൻ വ്യാജ ഏറ്റുമുട്ടൽ കേസിലെ പ്രതി

text_fields
bookmark_border
vikas-dubey-and-gowda
cancel
camera_alt??????? ????, ????????? ???

ലഖ്​​നൗ: എ​ട്ടു പൊ​ലീ​സു​കാ​രെ വെ​ടി​വെ​ച്ചു​കൊ​ന്ന സം​ഭ​വ​ത്തി​​​​െൻറ ആ​സൂ​ത്ര​ക​നും കു​പ്ര​സി​ദ്ധ ക്രി​മി​ന​ലു​മാ​യ​ വികാസ്​ ദുബെയുടെ മരണം അന്വേഷിക്കാൻ രൂപവത്​കരിച്ച സംഘത്തിലെ ഉദ്യോഗസ്​ഥൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ സി.ബി.ഐ അന്വേഷണം നേരിടുന്നയാൾ. ഉത്തർപ്രദേശ്​ സർക്കാറാണ്​ കഴിഞ്ഞദിവസം മൂന്നംഗ സ്​പെഷൽ ഇൻവെസ്​റ്റിഗേഷൻ ടീമിനെ നിയമിച്ചത്​. ഡി.ഐ.ജി ജെ. രവീന്ദ്രർ ഗൗഡ്​, അഡീഷനൽ ചീഫ്​ സെക്രട്ടറി സഞ്​ജയ്​ ഭൂസ്​റെഡ്ഡി, ഡി.ജി ഓഫ്​ പൊലീസ്​ ഹരിറാം ശർമ എന്നിവരാണ്​ സംഘത്തിലുള്ളത്​. ഇതിൽ രവീന്ദ്രർ ഗൗഡയാണ് സി.ബി.ഐ​ അന്വേഷണം നേരിടുന്നയാൾ​. 

13 വർഷം മുമ്പ്​ നിരപരാധിയായ യുവാവിനെ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതിനാണ്​​ ഇയാൾക്കെതിരെ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചത്​. 2007ലാണ്​ മരുന്ന്​ വ്യാപാരിയായ മുകുൾ ഗുപ്​ത ബരേലിയിൽ വെച്ച്​ കൊല്ലപ്പെട്ടത്​. 

സംഭവത്തിൽ അലഹബാദ്​ ഹൈകോടതിയുടെ ഉത്തരവ്​ പ്രകാരമാണ്​ കേസ്​ സി.ബി.ഐ ഏറ്റെടുക്കുന്നത്​. സി.ബി.ഐ രവീന്ദ്രർ ഗൗഡക്കെതിരെ കുറ്റപത്രം സമർപ്പിച്ചെങ്കിലും അഖിലേഷ്​ യാദവി​​െൻറ നേതൃത്വത്തിലെ സമാജ്​വാദി പാർട്ടി സർക്കാർ വിചാരണ ​െചയ്യാൻ അനുമതി നൽകിയില്ല. പിന്നീട്​ വന്ന യോഗി ആദിത്യനാഥി​​െൻറ ബി.ജെ.പി സർക്കാറും വിചാരണക്ക്​ അനുമതി നിഷേധിച്ചു. 

2005 ബാച്ച്​ ഐ.പി.എസ്​ ഓഫിസറാണ്​ രവീന്ദ്രർ ഗൗഡ. 2007 ജൂൺ 30നാണ് മുകുൾ ഗുപ്​ത കൊല്ലപ്പെടുന്നത്​. അന്ന്​ ഗൗഡ അസിസ്​റ്റൻറ്​ സൂപ്പർ ഇൻഡൻറ്​ ഓഫ്​ പൊലീസായിരുന്നു. ഗുണ്ട നേതാവ്​ ആയതിനാലാണ്​ മുകുൾ ഗുപ്​തയെ വെടിവെച്ച്​ കൊന്നതെന്നായിരുന്നു അന്ന്​ പൊലീസ്​ പറഞ്ഞത്​.

എന്നാൽ, മക​ൻ നിരപരാധിയാണെന്നും മരണത്തിന്​ ഉത്തരവാദികളായ പൊലീസുകാർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട്​ അച്​ഛൻ ബ്രിജേന്ദ്ര ഗുപ്​ത രംഗത്ത്​ വന്നു. അലഹബാദ്​ ഹൈകോടതി അദ്ദേഹത്തി​​െൻറ ഹരജി പരിഗണിക്കുകയും സി.ബി.ഐ അന്വേഷണത്തിന്​ ഉത്തരവിടുകയും ചെയ്​തു. 2014 ആഗസ്​റ്റ്​ 26നാണ്​ ഗൗഡയടക്കം പത്ത്​ പേർക്കെതിരെ ​സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചത്​. എന്നാൽ, അ​ന്വേഷണവുമായി മുന്നോട്ടുപോകാൻ സർക്കാർ സമ്മതിച്ചില്ല. 

തുടർന്ന്​ പിതാവ്​ വീണ്ടും ഹൈകോടതിയെ സമീപിക്കുകയും സർക്കാർ​ അന്വേഷണത്തിന്​ ഉത്തരവിടുകയും ചെയ്​തു. ഇതിനെതിരെ ഗൗഡ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അന്വേഷണം നിർത്തിവെക്കാൻ സമ്മതിച്ചില്ല. എന്നാൽ, ഇദ്ദേഹത്തെ അറസ്​റ്റ്​ ചെയ്യുന്നത്​ സ്​റ്റേ​ ചെയ്​തു. പക്ഷെ, കേസിൽ പിന്നീട്​ തുടർനടപടിയൊന്നും ഉണ്ടായില്ല. മാത്രമല്ല, 2015 ഏ​പ്രിലിൽ ഗുപ്​തയുടെ മാതാപിതാക്കൾ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുകയു​ം ചെയ്​തു. 

ഇതിനുശേഷമാണ്​ ഗൗഡ അംഗമായ സംഘം​ മറ്റൊരു വിവാദ ഏറ്റുമുട്ടൽ ​െകാല അന്വേഷിക്കാൻ ചുമതല​യേൽക്കുന്നത്​. വി​കാ​സ്​ ദു​ബെ കഴിഞ്ഞ വെള്ളിയാഴ്​ചയാണ്​ പൊ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടത്​. ​വ്യാ​ഴാ​ഴ്​​ച മ​ധ്യ​പ്ര​ദേ​ശി​ലെ ഉ​​െെ​ജ്ജ​നി​ൽ​നി​ന്ന്​ പി​ടി​യി​ലാ​യ 50കാ​ര​നാ​യ ദു​ബെ​യെ വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ ആ​റ​ര​യോ​ടെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ൺ​പു​രി​ലേ​ക്ക്​ കൊ​ണ്ടു​വ​രു​ന്ന വ​ഴി​യാ​ണ്​ പൊലീസ്​ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്​. കാ​ൺ​പു​ർ എ​ത്താ​ൻ ഒ​രു മ​ണി​ക്കൂ​ർ യാ​ത്ര ബാ​ക്കി​യു​ള്ള​പ്പോ​ൾ ദു​ബെ​യെ ക​യ​റ്റി​യ കാ​ർ മ​ഴ​ന​ന​ഞ്ഞ റോ​ഡി​ൽ തെ​ന്നി മ​റി​യു​ക​യാ​യി​രു​ന്നു.

ഇൗ ​അ​വ​സ​രം മു​ത​ലാ​ക്കി, പൊ​ലീ​സു​കാ​ര​നി​ൽ​നി​ന്ന്​ തോ​ക്ക്​ ത​ട്ടി​പ്പ​റി​ച്ച്​ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ്​ ​ദു​ബെ​ക്കു​നേ​രെ വെ​ടി​യു​തി​ർ​ത്ത​തെ​ന്നാണ്​​ പൊ​ലീ​സി​​െൻറ ഭാഷ്യം. 

ദുബെ ഏറ്റുമുട്ടൽ കേസി​​െൻറ റിപ്പോർട്ട്​ ജൂലൈ 31നകം സമർപ്പിക്കാനാണ്​ പ്രത്യേക അന്വേഷണ സംഘത്തോട്​ നിർദേശിച്ചിട്ടുള്ളത്​. ഭൂസ്​റെഡ്ഡി ഏറെ സത്യസന്ധനയാ ഉദ്യോഗസ്​ഥനായിട്ടാണ്​ അറിയപ്പെടുന്നത്​. എന്നാൽ, രവീന്ദ്രർ ഗൗഡ സംഘത്തിൽ ഉൾപ്പെ​ട്ടതോടെ പലരും സംശയത്തോടെയാണ്​ കാണുന്നത്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:encounterSITUtterpradeshYogi Adityanath
News Summary - SIT Probing Vikas Dubey Killing Has Officer Chargesheeted by CBI for Fake Encounter
Next Story