Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാമക്ഷേത്ര സംഭാവനക്കൊള്ള ഗുരുതര ചട്ടലംഘനം -എസ്.ഐ.ടി

text_fields
bookmark_border
രാമക്ഷേത്ര സംഭാവനക്കൊള്ള ഗുരുതര ചട്ടലംഘനം -എസ്.ഐ.ടി
cancel
camera_alt

രാമക്ഷേത്രം 

ലഖ്നോ: അയോധ്യ രാമക്ഷേത്രത്തിൽ ഭക്തർ നൽകിയ കോടികളുടെ സംഭാവന തിരിമറി നടത്തിയ സംഭവത്തിൽ ഗുരുതര ചട്ടലംഘനം കണ്ടെത്തി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി). ഉത്തർ പ്രദേശ് രാഷ്ട്രീയത്തിൽ തുടങ്ങി രാജ്യത്തുടനീളം വിവാദം ആളിപ്പടർന്നതിനുപിന്നാലെ എട്ടുപേരെ അറസ്റ്റ് ചെയ്ത് തിങ്കളാഴ്ച വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. രാമക്ഷേത്ര ട്രസ്റ്റിലെ പ്രമുഖരായ ചമ്പത് റായ്, അനിൽ മിശ്ര എന്നിവർ രാജിവെക്കുകയും ചെയ്തു.

സംഭാവന എണ്ണുന്നിടത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ വെക്കാതെയും എണ്ണുന്ന മുറിയിൽ ആളുകൾ ഇറങ്ങുന്നതിനും കയറുന്നതിനും നിയന്ത്രണമില്ലാതെയും മാനദണ്ഡങ്ങൾ പൂർണമായി കാറ്റിൽ പറത്തിയ അധികൃതർ കാണിക്ക എണ്ണുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ 180 ദിവസം സൂക്ഷിക്കണമെന്ന വ്യവസ്ഥയും പാലിച്ചില്ല. കാണിക്ക പെട്ടികളിൽ പലതിന്റെയും താക്കോൽ സൂക്ഷിച്ചിരുന്നത് രാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറിയായ ചമ്പത് റായിയുടെ ഡ്രൈവർ രാമശങ്കർ യാദവ് എന്ന ടിന്നു യാദവ് ആയിരുന്നു.

സംഭാവന എണ്ണുന്നതിൽ ഗുരുതര വീഴ്ചകൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അധികൃതരുടെ സാന്നിധ്യത്തിൽ ട്രസ്റ്റ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ പ്രവർത്തന രൂപരേഖ 2025ൽ പ്രാബല്യത്തിലായിരുന്നു.

‘‘പണം എണ്ണുന്ന ഉദ്യോഗസ്ഥർ പോക്കറ്റില്ലാത്ത വസ്ത്രങ്ങൾ ധരിക്കുക, സൈനിക സെക്യൂരിറ്റി സർവിസസ് (എസ്.ഐ.എസ്) ഏജൻസി ഉദ്യോഗസ്ഥനെ നിരീക്ഷണ ചുമതലയിൽ വെക്കുക, എണ്ണുന്നിടത്ത് ഇടവിട്ട് പരിശോധന നടത്തുക, എണ്ണുന്ന ഉദ്യോഗസ്ഥരെ മാറ്റുക തുടങ്ങിയവയായിരുന്നു പ്രധാന നിർദേശങ്ങൾ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - SIT finds serious violations in Ayodhya Ram Temple donation fraud
Next Story