എസ്.ഐ.ആർ വോട്ട് വെട്ട്: എൻ.ഡി.എ പിടിച്ചത് 75 സീറ്റ്
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ആകെയുള്ള എൻ.ഡി.എയുടെ വൻ വിജയത്തിനു പിന്നിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ വോട്ടർ പട്ടിക പ്രത്യേക തീവ്ര പരിഷ്കരണം (എസ്.ഐ.ആർ) വഹിച്ച പങ്കിന്റെ കൂടുതൽ തെളിവ് പുറത്തുവന്നു. മഹാസഖ്യത്തിൽ നിന്ന് എൻ.ഡി.എ പിടിച്ചടക്കിയ 75 നിയമസഭ മണ്ഡലങ്ങളിൽ എസ്.ഐ.ആറിലൂടെ വെട്ടിമാറ്റിയ വോട്ടുകളെക്കാൾ കുറഞ്ഞ ഭൂരിപക്ഷത്തിനാണ് വിജയം. 174 സീറ്റിൽ ജയപരാജയങ്ങളുടെ അന്തരം എസ്.ഐ.ആറിൽ വെട്ടിമാറ്റിയ വോട്ടുകളെക്കാൾ കുറവാണെന്ന് തെളിയിക്കുന്ന സ്ഥിതി വിവരക്കണക്കുകൾ ‘ദ ക്വിന്റ്’ പുറത്തുവിട്ടു.
എസ്.ഐ.ആറിലൂടെ വോട്ടുകൾ കൂട്ടത്തോടെ വെട്ടിമാറ്റിയ 91 മണ്ഡലങ്ങളിൽ 2020ലെ ജനവിധി 2025ൽ മാറിമറിഞ്ഞു. അതിൽ മഹാസഖ്യത്തിന്റെ 75 സീറ്റുകൾ എൻ.ഡി.എ പിടിച്ചെടുത്തപ്പോൾ 2020ൽ എൻ.ഡി.എ വിജയിച്ച കേവലം 15 സീറ്റുകൾ മാത്രമാണ് മഹാസഖ്യം ഇത്തവണ നേടിയത്. അതായത് എസ്.ഐ.ആർ നടപ്പാക്കി വോട്ടുകൾ വെട്ടിമാറ്റി 2025ലെ തെരഞ്ഞെടുപ്പ് നടത്തിയതോടെ 91 മണ്ഡലങ്ങളിൽ 2020ൽ കേവലം 14 എണ്ണം മാത്രം ജയിച്ച എൻ.ഡി.എ ഇത്തവണ 75ൽ ജയം നേടി. ഉദാഹരണമായി ചില മണ്ഡലങ്ങളിലെ കണക്കുകളും ‘ക്വിന്റ്’ നിരത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

