എസ്.െഎ.ആർ: ‘മരിച്ച’വരെ അണിനിരത്തി തൃണമൂൽ പ്രതിഷേധം
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷന്റെ പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്‍കരണ (എസ്.ഐ.ആർ) കരട് പട്ടികയിൽ മരിച്ചവരായി രേഖപ്പെടുത്തിയവരെ കാമ്പയിനിൽ അണിനിരത്തി തൃണമൂൽ കോൺഗ്രസ്. തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച 24 പർഗാനാസിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് കമീഷന്റെ കണക്കിൽ മരിച്ച മൂന്നുപേരെ അണിനിരത്തിയത്.
എന്നോടൊപ്പമുള്ള ഈ മൂന്നുപേർ മാത്രമല്ല കമീഷൻ കണക്ക് പ്രകാരം മരിച്ചതെന്നും ദക്ഷിണ 24 പർഗാനാസിൽ മാത്രം ഇത്തരത്തിൽ 24 വോട്ടർമാരുണ്ടെന്നും അഭിഷേക് ബാനർജി പറഞ്ഞു. ഇത് ബി.ജെ.പിയുടെ ഗൂഢാലോചനയാണ്.
ബംഗാളിലെ ജനങ്ങൾക്ക് വോട്ട് ചെയ്യാനുള്ള അവകാശം നിഷേധിക്കാൻ അവർ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, റോഹിങ്ക്യക്കാരുടെയും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെയും വോട്ടുകൾ നഷ്ടമാകുന്നതിനാലാണ് തൃണമൂൽ കോൺഗ്രസ് എസ്.ഐ.ആറിനെ എതിർക്കുന്നതെന്ന് ബി.ജെ.പി നേതാവ് സുവേന്ദു അധികാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

