Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎസ്.ഐ.ആർ: ബംഗാളിൽ...

എസ്.ഐ.ആർ: ബംഗാളിൽ അപലേറ്റ് ട്രൈബ്യൂണൽ രൂപവത്കരിക്കണമെന്ന് സുപ്രീംകോടതി

text_fields
bookmark_border
എസ്.ഐ.ആർ: ബംഗാളിൽ അപലേറ്റ് ട്രൈബ്യൂണൽ രൂപവത്കരിക്കണമെന്ന് സുപ്രീംകോടതി
cancel

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ തീവ്ര വോട്ടർ പട്ടിക പരിഷ്‍കരണത്തിൽ (എസ്.ഐ.ആർ) വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെടുന്നവർക്ക് അപ്പീൽ നൽകാൻ ഹൈകോടതി മുൻ ജഡ്ജിമാരുടെ നേതൃത്വത്തിൽ സ്വതന്ത്ര അപലേറ്റ് ട്രൈബ്യൂണലുകൾ രൂപവത്കരിക്കാൻ കൊൽക്കത്ത ഹൈകോടതി ചീഫ് ജസ്റ്റിസിന് നിർദേശം നൽകി സുപ്രീംകോടതി.

ജുഡീഷ്യൽ ഉദ്യോഗസ്ഥർക്ക് ആവശ്യമായ എല്ലാ ഭൗതിക സൗകര്യങ്ങളും ഒരുക്കിനൽകാൻ സംസ്ഥാന സർക്കാറിനോടും തെരഞ്ഞെടുപ്പ് കമീഷനോടും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. ഹൈകോടതി ചീഫ് ജസ്റ്റിസിന്റെ അനുമതിയില്ലാതെ എസ്.ഐ.ആർ പ്രക്രിയ തടസ്സമാകുന്ന ഒന്നും തെരഞ്ഞെടുപ്പ് കമീഷൻ ഏർപ്പെടുത്തരുതെന്നും ബെഞ്ച് വ്യക്തമാക്കി. ഓൺലൈൻ പോർട്ടലിലെ സാങ്കേതിക പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണം, ജുഡീഷ്യൽ ഉദ്യോഗസ്ഥർക്കുള്ള ലോഗിൻ ഐഡികൾ ഉടൻ സൃഷ്ടിക്കണമെന്നും ബെഞ്ച് കമീഷന് നിർദേശം നൽകി.

ഹൈകോടതി ചീഫ് ജസ്റ്റിസ് ശിപാർശ ചെയ്യുന്ന മുൻ ജഡ്ജിമാരെ മുൻഗണനക്രമത്തിൽ കമീഷൻ ട്രൈബ്യൂണൽ അംഗങ്ങളായി അറിയിക്കണം. ബെഞ്ചിലെ അംഗസംഖ്യ നിർണയിക്കാനുള്ള അധികാരം ചീഫ് ജസ്റ്റിസിനാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:West BengalSIRSupreme Court
News Summary - SIR: Supreme Court Says Appellate Tribunal Should Be Set Up in West Bengal
Next Story