Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.ഐ.ആർ പ്രതിരോധ യാത്രയുമായി പ്രകാശ് രാജ്; 10 ദിവസം വോട്ടർമാരുടെ പരാതികൾ ശേഖരിക്കും

text_fields
bookmark_border
എസ്.ഐ.ആർ പ്രതിരോധ യാത്രയുമായി പ്രകാശ് രാജ്; 10 ദിവസം വോട്ടർമാരുടെ പരാതികൾ ശേഖരിക്കും
cancel

ബംഗളൂരു: എസ്ഐആർ പ്രതിരോധ യാത്രക്കും സോഷ്യൽ ഓഡിറ്റ് കാമ്പയിനും തുടക്കമിട്ട് നടൻ പ്രകാശ് രാജ്. വോട്ടർ പട്ടിക പ്രത്യേക തീവ്ര പരിഷ്കരണത്തിലൂടെ (എസ്‌ഐആർ) യോഗ്യരായ ഒരു വോട്ടർക്കും അനീതി നേരിടേണ്ടിവരരുതെന്ന് അദ്ദേഹം പറഞ്ഞു. കർണാടകയിലെ വിവിധ ജില്ലകളിൽ 10 ദിവസം നീണ്ടുനിൽക്കുന്ന യാത്രയാണ് നടൻ സംഘടിപ്പിക്കുന്നത്.

കലബുറുഗി രാംനഗറിലെ ചേരി പ്രദേശത്തുള്ള ബിആർ അംബേദ്കറുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പ്രചാരണം ആരംഭിച്ചത്. എസ്‌ഐആർ യജ്ഞം യോഗ്യരായ വോട്ടർമാരെ ഉൾപ്പെടുത്തുന്നത് ഉറപ്പാക്കുന്നതിനുപകരം ഒഴിവാക്കലിലേക്ക് നയിക്കുകയാണോ എന്ന് അദ്ദേഹം ചോദിച്ചു.

വിവിധ ജില്ലകളിലെ 100 പോളിങ് സ്റ്റേഷനുകളിൽ നിന്ന് എസ്‌ഐആർ പ്രക്രിയയിൽ ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള തെളിവുകൾ ശേഖരിക്കും. ഈ കണ്ടെത്തലുകൾ സെപ്റ്റംബർ 30ന് സംസ്ഥാന സർക്കാരിന് സമർപ്പിക്കുമെന്നും ഒക്ടോബർ ഒന്നിന് ന്യൂഡൽഹിയിൽ മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുമെന്നും പ്രകാശ് രാജ് പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിൽ എസ്‌ഐആർ മൂലം ദുരിതം അനുഭവിക്കുന്ന ആളുകൾ ഒക്ടോബർ 15ന് ന്യൂഡൽഹി ജന്തർ മന്തറിൽ ഒത്തുകൂടി അവരുടെ ആശങ്കകൾ പ്രകടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാഗരിക മതകവാലു സമിതി (പൗരന്മാരുടെ വോട്ട് നിരീക്ഷണ സമിതി) എസ്‌ഐആർ പ്രക്രിയയെ തുടക്കം മുതൽ എതിർക്കുന്നുണ്ടെന്നും 'ചലോ ഇലക്ഷൻ കമ്മീഷൻ' പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ടെന്നും രാജ് പറഞ്ഞു.

ആബ്സന്റീ, ഷിഫ്റ്റഡ്, ഡെഡ്, ഡ്യൂപ്ലിക്കേറ്റ്, മറ്റുള്ളവർ (എഎസ്ഡിഡിഒ) വിഭാഗത്തിൽ തിരിച്ചറിഞ്ഞ 5.21 ലക്ഷം വോട്ടർമാരെ പരാമർശിച്ചുകൊണ്ട് ഫോം ആറ് സമർപ്പിച്ച് അവരുടെ പേരുകൾ പുനഃസ്ഥാപിക്കാൻ ശ്രമിക്കുമെന്ന് രാജ് പറഞ്ഞു. ഈ പ്രക്രിയ വ്യാപകമായി പ്രചരിപ്പിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അവകാശപ്പെടുമ്പോഴും ഏകദേശം 25,000 പേർ മാത്രം അധികാരികളെ സമീപിച്ചത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.

പശ്ചിമ ബംഗാളിൽ വോട്ടവകാശം നഷ്ടപ്പെട്ട 38 ലക്ഷം പേർ കോടതികളെ സമീപിച്ചിട്ടുണ്ട്. അവരുടെ ഹർജികൾ കേൾക്കാൻ ഒരു ട്രൈബ്യൂണൽ രൂപീകരിച്ചിട്ടുണ്ട്. എല്ലാ കേസുകളും തീർപ്പാക്കാൻ ഏകദേശം 15 വർഷമെടുക്കും. കർണാടകയിലെ യോഗ്യരായ വോട്ടർമാർ സമാനമായ ഒരു സാഹചര്യം നേരിടേണ്ടിവരില്ലെന്ന് ഉറപ്പാക്കാനാണ് ഞങ്ങൾ ഈ പ്രത്യേക കാമ്പയിൻ നടത്തുന്നത് -രാജ് പറഞ്ഞു.

പരിപാടിക്കിടെ, എസ്‌ഐആറി​നെതിരെ നിരവധി പേർ തങ്ങളുടെ പരാതികൾ പങ്കുവെച്ചു. കുട്ടികളുടെ ജനന തീയതികൾക്കിടയിൽ കാലയളവ് യുക്തിസഹമല്ലെന്ന് കാണിച്ച് നോട്ടീസ് ലഭിച്ചതായി ഇരട്ടകളുള്ള ഒരു കുടുംബം ചൂണ്ടിക്കാട്ടി. ആക്ടിവിസ്റ്റുകളായ കെ.എൽ. അശോക്, രേണുക സിംഗെ, കെ. നീല, മീനാക്ഷി ബാലി, രേണുക ശാരദഗി, സലിം ചിത്തപുരി എന്നിവർ സന്നിഹിതരായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - SIR row: Prakash Raj begins 10-day campaign in Karnataka to document voter grievances
Next Story