Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎസ്.ഐ.ആറിൽ നിന്നും...

എസ്.ഐ.ആറിൽ നിന്നും പേര് നീക്കം ചെയ്ത സംഭവം; ഡി.​കെ. ശി​വ​കു​മാ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ന​ട​ൻ പ്ര​കാ​ശ് രാ​ജ്

text_fields
bookmark_border
എസ്.ഐ.ആറിൽ നിന്നും പേര് നീക്കം ചെയ്ത സംഭവം; ഡി.​കെ. ശി​വ​കു​മാ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ന​ട​ൻ പ്ര​കാ​ശ് രാ​ജ്
cancel
camera_alt

ഫയൽ ചിത്രം

ബം​ഗ​ളൂ​രു: വോ​ട്ട​ർ പ​ട്ടി​ക​യു​ടെ സ്‌​പെ​ഷ്യ​ൽ ഇ​ന്‍റ​ൻ​സീ​വ് റി​വി​ഷ​ൻ (എ​സ്‌.​ഐ.​ആ​ർ) ന​ട​പ്പാ​ക്കു​ന്ന​തി​ല്‍ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ട​ൻ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ൻ പ്ര​കാ​ശ് രാ​ജും നി​ര​വ​ധി സി​വി​ൽ സൊ​സൈ​റ്റി സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സം​സ്ഥാ​ന​ത്തെ വ​ലി​യൊ​രു വി​ഭാ​ഗം ജ​ന​ങ്ങ​ളു​ടെ വോ​ട്ട​വ​കാ​ശ​ത്തെ ബാ​ധി​ച്ചേ​ക്കാ​വു​ന്ന നി​ര​വ​ധി പൊ​രു​ത്ത​ക്കേ​ടു​ക​ൾ പ​രി​ഷ്ക​ര​ണ പ്ര​ക്രി​യ​യി​ല്‍ ഉ​ണ്ടെ​ന്ന് അ​വ​ർ ആ​രോ​പി​ച്ചു.

തി​രു​ത്ത​ൽ ന​ട​പ​ടി​ക​ളി​ല്ലാ​തെ പ​രി​ഷ്ക​ര​ണ പ്ര​ക്രി​യ തു​ട​ർ​ന്നാ​ൽ വോ​ട്ട​ർ​മാ​രോ​ടു​ള്ള ഗു​രു​ത​ര​മാ​യ അ​നീ​തി​യാ​യി മാ​റും.​വി​ഷ​യം സം​ബ​ന്ധി​ച്ച് എ​ദ്ദ​ളു ക​ർ​ണാ​ട​ക, മു​സ്ലീം മു​ത്ത​ഹ​ദേ മ​ഹ​സ്, ആ​ശി​ർ​വാ​ദ്, ന​മ്മ മാ​താ ന​മ്മ ഹ​ക്കു വേ​ദി​കെ, നാ​ഗ​രി​ക മാ​താ കാ​വ​ലു സ​മി​തി എ​ന്നീ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ ഒ​പ്പു​വെ​ച്ച ക​ത്തും മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി.

ക​ർ​ണാ​ട​ക​യി​ലെ ഏ​ക​ദേ​ശം 1.09 കോ​ടി വോ​ട്ട​ർ​മാ​രെ മ​റ്റു​ള്ള​വ​ര്‍ എ​ന്ന പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് സം​ഘ​ട​ന​ക​ള്‍ പ​റ​ഞ്ഞു. കൂ​ടാ​തെ ന​ഗ​ര​ത്തി​ലെ പ​കു​തി​യോ​ളം വോ​ട്ട​ർ​മാ​രെ​യും വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് നീ​ക്കം ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഏ​ക​ദേ​ശം 3,000 പോ​ളി​ങ് ബൂ​ത്തു​ക​ളി​ൽ നീ​ക്കം ചെ​യ്യാ​ൻ നി​ർ​ദ്ദേ​ശി​ക്ക​പ്പെ​ട്ട വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം 60 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ലാ​ണെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു.

എ​ണ്ണ​ൽ ഫോം ​പ്ര​ക്രി​യ​ക്ക് മൂ​ന്ന് മാ​സ​ത്തെ കാ​ലാ​വ​ധി നീ​ട്ട​ണ​മെ​ന്നും ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണം വ്യ​വ​സ്ഥാ​പി​ത​മാ​യി ന​ട​ത്ത​ണ​മെ​ന്നും അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. എ​സ്‌.​ഐ.​ആ​ർ പ​രി​ശോ​ധ​ന​ക്കി​ടെ സ്ഥ​ലം മാ​റി​യ​വ​ര്‍,ക​ണ്ടെ​ത്ത​ന്‍ സാ​ധി​ക്കാ​ത്ത​വ​ര്‍, മ​റ്റു​ള്ള​വ​ർ എ​ന്നി​ങ്ങ​നെ ത​രം​തി​രി​ച്ച വോ​ട്ട​ർ​മാ​രു​ടെ പു​തി​യ ഡോ​ർ ടു ​ഡോ​ർ വെ​രി​ഫി​ക്കേ​ഷ​ൻ ന​ട​ത്ത​ണ​മെ​ന്നും സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു. താ​മ​സ​സ്ഥ​ലം മാ​റി​യ വോ​ട്ട​ർ​മാ​ർ​ക്ക് ഫോം 8 ​വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും അ​തു​വ​ഴി പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത നേ​രി​ടു​ന്ന​തി​നു​പ​ക​രം വി​ലാ​സ​ങ്ങ​ൾ അ​പ്‌​ഡേ​റ്റ് ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്നും സം​ഘ​ട​ന​ക​ള്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chief ministerDK ShivakumarActor Prakash RajSIR
News Summary - SIR issue Actor Prakash Raj meets DK Shivakumar
Next Story