Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎസ്.ഐ.ആര്‍:...

എസ്.ഐ.ആര്‍: ജനപ്രാതിനിധ്യ നിയമം ഉറപ്പാക്കണമെന്ന്​ സി.പി.ഐ; മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ​ക്ക് ക​ത്ത​യ​ച്ചു

text_fields
bookmark_border
എസ്.ഐ.ആര്‍: ജനപ്രാതിനിധ്യ   നിയമം ഉറപ്പാക്കണമെന്ന്​ സി.പി.ഐ;  മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ​ക്ക് ക​ത്ത​യ​ച്ചു
cancel
Listen to this Article

തി​രു​വ​ന​ന്ത​പു​രം: 2002ലെ ​എ​സ്.​ഐ.​ആ​ര്‍ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​രു​ള്ള യോ​ഗ്യ​നാ​യ ഒ​രു വോ​ട്ട​റെ ​പോ​ലും പു​തു​ക്കി​യ പ​ട്ടി​ക​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കേ​ണ്ട​ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ ക​ട​മ​യാ​ണെ​ന്ന് സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ​ക്ക് അ​യ​ച്ച ക​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്. വോ​ട്ട​ര്‍ പ​ട്ടി​ക പു​തു​ക്കു​മ്പോ​ള്‍ ഒ​ഴി​വാ​ക്ക​പ്പെ​ടു​ന്ന വ്യ​ക്തി​ക​ള്‍ക്ക് സു​പ്ര​ധാ​ന സി​വി​ല്‍ അ​വ​കാ​ശ​ങ്ങ​ളാ​ണ് ന​ഷ്ട​പ്പെ​ടു​ന്ന​ത്. അ​തി​നാ​ല്‍, എ​സ്.​ഐ.​ആ​ര്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ 1950ലെ ​ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ലെ സെ​ക്ഷ​ന്‍ 20 ക​ര്‍ശ​ന​മാ​യി പാ​ലി​ക്ക​ണം.

2002ലെ ​എ​സ്.​ഐ.​ആ​റി​ല്‍ പേ​രു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍, കൂ​ലി​പ്പ​ണി​ക്കാ​ര്‍, താ​ഴ്ന്ന വി​ഭാ​ഗം ജ​ന​ങ്ങ​ള്‍ എ​ന്നി​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും പ്രാ​ഥ​മി​ക ക്ലാ​സു​ക​ളി​ല്‍ പ​ഠ​നം നി​ര്‍ത്തി​യ​വ​രാ​ണ്. അ​വ​ര്‍ക്ക് സ്‌​കൂ​ളി​ല്‍ ചേ​രാ​ൻ ജ​ന​ന സ​ര്‍ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​മി​ല്ലാ​യി​രു​ന്നു. അ​തി​നാ​ല്‍ ജ​ന​ന സ​ര്‍ട്ടി​ഫി​ക്ക​റ്റ്, പ​ത്താം ക്ലാ​സ് സ​ര്‍ട്ടി​ഫി​ക്ക​റ്റ്, പാ​സ്പോ​ര്‍ട്ട്, ഡ്രൈ​വി​ങ് ലൈ​സ​ന്‍സ് എ​ന്നി​വ ഇ​ല്ലെ​ന്ന കാ​ര​ണ​ത്താ​ല്‍ പ​ട്ടി​ക​യി​ല്‍ ചേ​രാ​ന്‍ ക​ഴി​യു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍, 2002ലെ ​പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന പ​ല​രും 2026ലെ ​പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെ​ടാ​തെ പോ​കു​ന്നു. പേ​ര് ചേ​ര്‍ക്കാ​ന്‍ പ്രാ​യം തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ള്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ മാ​ത്രം വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ഇ​ടം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യം ജ​നാ​ധി​പ​ത്യ ക്ര​മ​ത്തി​ന് അ​പ​മാ​ന​മാ​ണെ​ന്നും ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPIBinoy ViswamChief Election CommissionerSIR
News Summary - SIR: CPI writes to Chief Election Commissioner to ensure Representation of the People Act
Next Story