Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എസ്.ഐ.ആർ: യു.പിയിൽ ബി.എൽ.ഒ ആത്മഹത്യ ചെയ്തു
text_fieldsbookmark_border
Listen to this Article
മൊറാദാബാദ്: ഉത്തർപ്രദേശിലെ ബഹേരിയിൽ ബൂത്ത് ലെവൽ ഓഫിസർ (ബി.എൽ.ഒ) ആത്മഹത്യ ചെയ്തു. സർവേഷ് സിങ് (46) ആണ് വീട്ടിലെ സ്റ്റോർ റൂമിൽ തൂങ്ങിമരിച്ചത്.
ആവശ്യത്തിന് സമയം ലഭിക്കുന്നില്ലെന്നും അമിത ജോലിഭാരമാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്നും ആത്മഹത്യ കുറിപ്പിലുണ്ട്. അധ്യാപകനായ സർവേഷ് സിങ്ങിനെ ഒക്ടോബർ ഏഴിനാണ് വോട്ടർ പട്ടിക പ്രത്യേക തീവ്ര പരിഷ്കരണത്തിനായി ബി.എൽ.ഒ ആയി നിയമിച്ചത്.
ആദ്യമായി ബി.എൽ.ഒ ആയി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. ശനിയാഴ്ച രാജസ്ഥാനിൽ 42കാരനായ ബി.എൽ.ഒ ആത്മഹത്യ ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

