Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.ഐ.ഒ ലിറ്ററേച്ചർ ഫെസ്റ്റിവൽ സമാപിച്ചു

text_fields
bookmark_border
എസ്.ഐ.ഒ ലിറ്ററേച്ചർ ഫെസ്റ്റിവൽ സമാപിച്ചു
cancel

ന്യൂഡൽഹി: സ്‌റ്റുഡന്റ്‌സ് ഇസ്‌ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (എസ്.ഐ.ഒ) ഡൽഹിയിൽ സംഘടിപ്പിച്ച രണ്ടുദിവസത്തെ ‘അന്നൂർ ലിറ്ററേച്ചർ ഫെസ്റ്റിവൽ 2026’ സമാപിച്ചു. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ആസ്ഥാനമായ അബുൽ ഫസൽ എൻക്ലേവിൽ നടന്ന പരിപാടിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി പ്രമുഖ എഴുത്തുകാരും ചിന്തകരും വിദ്യാർഥികളും സാംസ്‌കാരിക പ്രവർത്തകരുമടക്കം ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു.

‘പുതിയ പുലരിയിലേക്ക്’ എന്ന പ്രമേയത്തിൽ സെപ്റ്റംബർ 26, 27 തീയതികളിലായി നടന്ന ഫെസ്റ്റിവലിൽ സമാന്തര വേദികളിലായി വിവിധ വിഷയങ്ങളിൽ ചർച്ചകളും സംവാദങ്ങളും വർക്ക്‌ഷോപ്പുകളും നടന്നു. ഉദ്ഘാടന സെഷനിൽ ജമാഅത്തെ ഇസ്‍ലാമി അഖിലേന്ത്യ പ്രസിഡന്റ് സആദത്തുല്ല ഹുസൈനി മുഖ്യ പ്രഭാഷണം നടത്തി.

ഡോ. ഗസാല ജമീൽ, പ്രഫ. നിവേദിത മേനോൻ, പ്രഫ. ഷാഫെ കിദ്വായ്, ഡോ. അമീറുല്ല ഖാൻ, എസ്.ക്യു.ആർ ഇല്യാസ് തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്ത വ്യത്യസ്ത സെഷനുകൾ ഫെസ്റ്റിവലിന്റെ ഭാഗമായി നടന്നു. പുസ്തകങ്ങൾ, കല, ഭക്ഷണം എന്നിവയടങ്ങിയ സ്റ്റാളുകളും എക്സിബിഷനും ഫെസ്റ്റിവൽ വേദിയിൽ ഒരുക്കി. വായനയും വിമർശനാത്മക ചിന്തയും പ്രോത്സാഹിപ്പിക്കുന്നതിനും സാംസ്‌കാരിക ചർച്ചകൾ സജീവമാക്കുന്നതിനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചതെന്ന് എസ്.ഐ.ഒ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - SIO Literature Festival Concludes
Next Story