Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ എസ്.ഐ.ഒ ഇഫ്താർ...

ഡൽഹിയിൽ എസ്.ഐ.ഒ ഇഫ്താർ സംഗമം

text_fields
bookmark_border
ഡൽഹിയിൽ എസ്.ഐ.ഒ ഇഫ്താർ സംഗമം
cancel

ന്യൂഡൽഹി: എസ്.ഐ.ഒ അഖിലേന്ത്യാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തികളുടെ സംഗമമായി. ഇന്ത്യ ഇന്റർനാഷണൽ സെന്റർ അനെക്‌സ് കോർട്ടിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ വിവിധ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലങ്ങളിൽ നിന്നുള്ള രാഷ്ട്രീയ നേതാക്കൾ, പത്രപ്രവർത്തകർ, അക്കാദമിക് വിദഗ്ധർ, ആക്ടിവിസ്റ്റുകൾ, സമുദായ നേതാക്കൾ, വിദ്യാർത്ഥി സംഘടന നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. രാജ്യത്തിന്റെ സമകാലീന സാഹചര്യങ്ങളെയും വിഷയങ്ങളെയും മുൻ നിർത്തിയുള്ള ആശയവിനിമയത്തിനും ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും പരസ്പര കാഴ്ചപ്പാടുകൾ കൈമാറുന്നതിനുമുള്ള വേദിയായി സംഗമം മാറി.

എസ്‌.ഐ.ഒ ജനറൽ സെക്രട്ടറി അഡ്വ. അനീസ് റഹ്മാൻ സംഗമം ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് വൈസ് പ്രസിഡന്റ് മാലിക് മുഅ്തസിം ഖാൻ റമദാൻ സന്ദേശം നൽകി. എസ്‌.ഐ.ഒ ദേശീയ പ്രസിഡന്റ് അബ്ദുൽ ഹഫീസ് മുഖ്യ പ്രഭാഷണം നടത്തി.

ഇഖ്ബാൽ അഹമ്മദ് അൻസാരി (മുൻ ചീഫ് ജസ്റ്റിസ്, പട്ന ഹൈക്കോടതി), അശോക് കുമാർ ശർമ്മ (മുൻ ഐ.എഫ്.എസ്), ടി. ആരിഫ അലി (ജനറൽ സെക്രട്ടറി, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്), അപൂർവാനന്ദ്, (ദൽഹി യൂണിവേഴ്സിറ്റി പ്രൊഫസർ) സൈദ ഹമീദ് (ആസൂത്രണ കമ്മീഷൻ മുൻ അംഗം), ജോൺ ദയാൽ (സീനിയർ ജേർണലിസ്റ്റ് & ആക്ടിവിസ്റ്റ്), ഡാനിഷ് അലി (മുൻ എം.പി ), ഡോ. ഉദിത് രാജ് (മുൻ എം.പി), അഫ്സൽ ഇമാം (സെക്രട്ടറി ജനറൽ, പ്രസ് ക്ലബ് ഓഫ് ഇന്ത്യ), ബിന്നി യാദവ് (സെക്രട്ടറി ജനറൽ, ഇന്ത്യൻ വുമൺ പ്രസ് കോർപ്സ്), ആഗ ജീലാനി (ഫോറിൻ കൊറസ്‌പോണ്ടന്റ്സ് ക്ലബ്), എസ്‌ക്യുആർ ഇല്യാസ് (വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ), ആദിത്യ മേനോൻ (ദി ക്വിന്റ്), അജയ് ഗുഡ്ഡവർത്തി (പൊളിറ്റിക്കൽ അനലിസ്റ്റ്), അദ്‌നാൻ അഷ്‌റഫ് (മൈറോറിറ്റി ഡിപ്പാർട്ടമെന്റ് കോർഡിനേറ്റർ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ) നയനിമ ബസു (എഴുത്തുകാരി), അദിതി മിശ്ര (പ്രസിഡന്റ്, ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ) തുടങ്ങി നിരവധി പേർ സംഗമത്തിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sioIftar MeetKerala News
News Summary - SIO Iftar gathering in Delhi
Next Story