Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉന്നത പഠനത്തിൽ...

ഉന്നത പഠനത്തിൽ മുസ്​ലിം വിദ്യാർഥികളുടെ കുറവ്​ നികത്താൻ കർമപരിപാടിയുമായി എസ്​.ഐ.ഒ

text_fields
bookmark_border
ഉന്നത പഠനത്തിൽ മുസ്​ലിം വിദ്യാർഥികളുടെ കുറവ്​ നികത്താൻ കർമപരിപാടിയുമായി എസ്​.ഐ.ഒ
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത്​ മു​സ്​​ലിം വി​ദ്യാ​ർ​ഥി​ക​ളു​ടെ കൊ​ഴി​ഞ്ഞു​പോ​ക്ക്​ ത​ട​യാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​​ എ​സ്.​ഐ.​ഒ ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് മു​സ്​​ലിം വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ കു​റ​വു​ണ്ടാ​യ​താ​യി കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലു​ള്ള അ​ഖി​ലേ​ന്ത്യ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ​ർ​വേ 2020-21 റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഉ​ത്ത​ർ​പ്ര​ദേ​ശ് (36 ശ​ത​മാ​നം), ജ​മ്മു-​ക​ശ്മീ​ർ (26 ശ​ത​മാ​നം), മ​ഹാ​രാ​ഷ്​​ട്ര (8.5 ശ​ത​മാ​നം), ത​മി​ഴ്​​നാ​ട്​ (8.1 ശ​ത​മാ​നം) ബി​ഹാ​ർ (6.2 ശ​ത​മാ​നം) എ​ന്നി​ങ്ങ​നെ​യാ​ണ്​ കു​റ​വ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്​.

ഇ​തി​ന്​ കാ​ര​ണം കേ​ന്ദ്ര സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ മു​സ്​​ലിം വി​ദ്യാ​ർ​ഥി​ക​ളു​ടെ കൊ​ഴി​ഞ്ഞു​പോ​ക്ക്​ ത​ട​യാ​ൻ ആ​രം​ഭി​ക്കു​ന്ന ക​ർ​മ​പ​രി​പാ​ടി പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട്​ എ​സ്.​ഐ.​ഒ ആ​വ​ശ്യ​പ്പെ​ട്ടു.

എ​സ്.​ഐ.​ഒ​ക്ക്​ കീ​ഴി​ലു​ള്ള സെ​ന്‍റ​ർ ഫോ​ർ എ​ജു​ക്കേ​ഷ​ന​ൽ റി​സേ​ർ​ച്ച്​ ആ​ൻ​ഡ്​ ട്രെ​യി​നി​ങ് (സി.​ഇ.​ആ​ർ.​ടി) സെ​ന്‍റ​റ​റാ​ണ്​​ ക​രി​യ​ർ ഗൈ​ഡ​ൻ​സ് പ്രോ​ഗ്രാ​മു​ക​ൾ, മാ​ർ​ഗ​ദ​ർ​ശ​നം, നൈ​പു​ണ്യ വി​ക​സ​ന ശി​ൽ​പ​ശാ​ല​ക​ൾ, സ്കോ​ള​ർ​ഷി​പ് സ​ഹാ​യം അ​ട​ക്കം ന​ൽ​കി വി​ദ്യാ​ർ​ഥി​ക​ളെ ശാ​ക്തീ​ക​രി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​ത്.

36 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ളു​ടെ കു​റ​വു​ണ്ടാ​യ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കൂ​ടു​ത​ൽ ​ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​മെ​ന്ന്​ പ്ര​സ്​​ക്ല​ബ്​ ഓ​ഫ്​ ഇ​ന്ത്യ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സി.​ഇ.​ആ​ർ.​ടി ഡ​യ​റ​ക്ട​ർ ഡോ. ​റോ​ഷ​ൻ മൊ​ഹി​യു​ദ്ദീ​ൻ പ​റ​ഞ്ഞു.

മൗ​ലാ​ന ആ​സാ​ദ്​ ഫെ​ലോ​ഷി​പ്​ പു​നഃ​സ്ഥാ​പി​ക്ക​ണം, മു​സ്​​ലിം വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്രാ​തി​നി​ധ്യ കു​റ​വ്​ അ​ന്വേ​ഷി​ക്ക​ണം.

ന്യൂ​ന​പ​ക്ഷ കേ​ന്ദ്രീ​കൃ​ത ജി​ല്ല​ക​ളി​ൽ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ സ്ഥാ​പി​ക്ക​ണം. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ കാ​വി​വ​ത്ക​ര​ണം ത​ട​യ​ണ​മെ​ന്നും സി.​ഇ.​ആ​ർ.​ടി ആ​വ​ശ്യ​പ്പെ​ട്ടു.

മു​സ്​​ലിം വി​ദ്യാ​ർ​ഥി​ക​ളു​ടെ വ​ലി​​യ​തോ​തി​ലു​ള്ള കൊ​ഴി​ഞ്ഞു​പോ​ക്ക്​ പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നും രാ​ജ്യ​ത്ത്​ ആ​ർ.​എ​സ്.​എ​സ്​ അ​ജ​ണ്ട​യാ​യ ഹി​ന്ദു​രാ​ഷ്ട്രം ന​ട​പ്പാ​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ ന​യ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ ഇ​തു സം​ഭ​വി​ക്കു​ന്ന​തെ​ന്നും ച​ട​ങ്ങി​ൽ സം​സാ​രി​ച്ച ജെ.​എ​ൻ.​യു പ്ര​ഫ​സ​ർ നി​വേ​ദി​ത മേ​നോ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

മു​സ്​​ലിം വി​ദ്യാ​ർ​ഥി​ക​ൾ എ​ല്ലാ​ത​ല​ത്തി​ലും അ​ന്യ​വ​ത്ക​രി​ക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SIOhigher educationMuslim students
News Summary - SIO has come up with a program to fill the shortage of Muslim students in higher education
Next Story