Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനോട്ട്​ മാറ്റം: 28ന്​...

നോട്ട്​ മാറ്റം: 28ന്​ രാജ്യവ്യാപക പ്രതിഷേധം

text_fields
bookmark_border
നോട്ട്​ മാറ്റം: 28ന്​ രാജ്യവ്യാപക പ്രതിഷേധം
cancel

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിച്ചതിനെതിരെ പാര്‍ലമെന്റിലെ ഗാന്ധിപ്രതിമക്ക്​ മുന്നില്‍ എം.പിമാരുടെ ധര്‍ണ. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കം 200 ഒാളം പ്രതിപക്ഷ എം.പിമാരാണ്​‘ഒറ്റവരി’ ധർണയിൽ പ​െങ്കടുത്തത്​.ബി.ജെ.പി യെ പിന്തുണച്ചിരുന്ന എ.ഐ.എ.ഡി.എം.കെയും പ്രതിഷേധത്തിനുണ്ട്. നോട്ട്​ അസാധുവാക്കിയ തീരുമാനത്തിനെതിരെ ഇടതുപാർട്ടികൾ നവംബർ 28ന്​ രാജ്യ വ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചു.

രാജ്യം വരിനിൽക്കുന്നതു നോലെ തങ്ങളും ഒറ്റവരിയിൽ നിന്ന്​ പ്രതിഷേധിക്കുകയാണെന്ന്​ രാഹുൽ ഗാന്ധി പ്രതികരിച്ചു. നോട്ട്​ പിൻവലിക്കൽ വിഷയത്തിൽ പ്രധാനമന്ത്രി സഭയിൽ നേരി​െട്ടത്തി വിശദീകരണം നൽകണമെന്നാണ്​ പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം.

 മുൻആലോചന കൂടാതെയും ആരുമായും കൂടിയാലോചിക്കാതെയും  ഇത്രയും പ്രധാനമായൊരു ധനകാര്യ പരീക്ഷണത്തിന്​ പ്രധാനമന്ത്രി എന്തിനാണ്​ തയാറായതെന്ന്​  രാഹുൽ ഗാന്ധി ആരാഞ്ഞു. വിഷയം ചർച്ച ചെയ്യാൻ എന്തുകൊണ്ട്​ അദ്ദേഹം പാർലമെൻറിൽ എത്തുന്നില്ല. സഭയിൽ ചർച്ച അനുവദിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

നോട്ട്​ അസാധുവാക്കിയെന്ന്​ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി സഭയിലെത്തി വിഷയം ചർച്ചചെയ്യണമെന്ന്​ ഡി. രാജ ആവശ്യപ്പെട്ടു.
രാജ്യത്തെ ജനങ്ങളെ വലക്കുന്ന കടുത്ത തീരുമാനം എടുത്തശേഷം മാറിനില്‍ക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് അസാധുവാക്കിയ വിഷയത്തില്‍ ചര്‍ച്ച പാര്‍ലമെന്റില്‍ നടത്തണം എന്നതാണ് പ്രതിപക്ഷത്തിന്റെ മറ്റൊരാവശ്യം. വിഷയത്തില്‍ ജനങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരം നല്‍കണമെന്നും പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നുണ്ട്​.

അതേസമയം, നോട്ട്​ അസാധുവാക്കലിനെതിരെ ജന്തർമന്ദിറിൽ മമത ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ്​ നടത്തുന്ന പ്രതിഷേധത്തിൽ ജെ.ഡി.യു അധ്യക്ഷൻ ശരത്​ യാദവ്​ പ​െങ്കടുത്തു. പ്രസംഗത്തിൽ ശരത്​ യാദവ്​ മോദിയെ ശക്​തമായി വിമർശിച്ചു. നിങ്ങൾക്ക്​ അഭിമാനപൂർവം വോട്ട്​ ചെയ്​ത ജനങ്ങളെ നിങ്ങൾ വഞ്ചിച്ചുവെന്നും നോട്ട്​ പിൻവലിക്കൽ തീരുമാനം സാധാരണക്കാരെയാണ്​ ബാധിച്ചതെന്നും അദ്ദേഹം ​പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parliamentsnote banRahul Gandhi
News Summary - 'Single Line' Protest Over Notes Ban by opposition
Next Story