Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിലെ കോവിഡ്​...

ഇന്ത്യയിലെ കോവിഡ്​ ബാധിതരുടെ എണ്ണം 45 ലക്ഷത്തിലേക്ക്​; ഒറ്റ ദിവസം 95,735 രോഗികൾ

text_fields
bookmark_border
ഇന്ത്യയിലെ കോവിഡ്​ ബാധിതരുടെ എണ്ണം 45 ലക്ഷത്തിലേക്ക്​; ഒറ്റ ദിവസം 95,735 രോഗികൾ
cancel

ന്യൂഡൽഹി: ഇന്ത്യയിൽ പുതുതായി കോവിഡ്​ വൈറസ്​ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ റെക്കോർഡ്​ വർധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത്​ 95,735 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്​. ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്തെ കോവിഡ്​ ബാധിതരു​െട എണ്ണം 44,65,864 ആയി. കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ ആഗോളതലത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ്​.

രാജ്യത്ത്​ 24 മണിക്കൂറിൽ 1172 കോവിഡ്​ മരണങ്ങളും റിപ്പോർട്ട്​ ചെയ്​തു. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്ക്​ പ്രകാരം 75,062 പേരാണ്​ കോവിഡ്​ രോഗബാധ മൂലം മരണപ്പെട്ടത്​. രാജ്യത്തെ മരണനിരക്ക്​ 1.68 ശതമാനമാണ്​.

രാജ്യത്ത്​ ഇതുവരെ 34,71,784 പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 77.74 ശതമാനമായി ഉയർന്നുവെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു.

9.19 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. നിലവിലുള്ള കോവിഡ്​ രോഗികളുടെ നിരക്ക് 20.58 ശതമാനമായി​​. ചികിത്സയിലുള്ളവരുടെ മൂന്നിരട്ടിയിലധികം പേർ രോഗമുക്തി നേടിയെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു.

രോഗ വ്യാപനത്തി​െൻറ സാഹചര്യത്തിൽ കോവിഡ്​ പരിശോധനങ്ങളുടെ എണ്ണം വർധിപ്പിച്ച ഐ.സി.എം.ആർ കഴിഞ്ഞ ദിവസം 11,29,756 ടെസ്​റ്റുകളാണ്​ നടത്തിയത്​.


Show Full Article
TAGS:COVID spread India COVID COVID spike COVID test 
Next Story