യു.പി സ്കൂളുകളിൽ വന്ദേമാതരം പാടുന്നത് നിർബന്ധമാക്കുമെന്ന് യോഗി ആദിത്യനാഥ്
text_fieldsയോഗി ആദിത്യനാഥ്
ലഖ്നോ: യു.പി സ്കൂളുകളിൽ വന്ദേമാതരം പാടുന്നത് നിർബന്ധമാക്കുമെന്ന് യോഗി ആദിത്യനാഥ്. തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വന്ദേഭാരതം സംബന്ധിച്ച വിവാദങ്ങൾ ചൂടുപിടിക്കുന്നതിനിടെയാണ് യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനം.
ഏകതാ യാത്രയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. വന്ദേമാതരം പാടുന്നതുവഴി ജനങ്ങൾക്ക് ഭാരത മാതാവനോടും ജന്മഭൂമിയോടുമുള്ള ബഹുമാനം വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്കൂളുകളിൽ വന്ദേമാതരം പാടുന്നത് ദേശീയ ഗീതത്തോടെുള്ള ബഹുമാനം വർധിപ്പിക്കാനും ഇടയാക്കുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
നേരത്തെ ദേശീയ ഗീതമായ ‘വന്ദേമാതര’ത്തിന്റെ ചില പ്രധാന വരികൾ ബോധപൂർവം 1937ൽ ഒഴിവാക്കിയത് വിഭജനത്തിന്റെ വിത്ത് പാകിയെന്നും വിഭജന മനോഭാവം ഇപ്പോഴും രാജ്യത്തിന് വെല്ലുവിളിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. വന്ദേമാതരത്തിന്റെ 150ാം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ ഉദ്ഘാടനംചെയ്യുകയായിരുന്നു മോദി.
ശത്രുക്കൾ ഭീകരത ഉപയോഗിച്ച് നാടിനെ ആക്രമിക്കാൻ തുനിഞ്ഞപ്പോൾ ദുർഗയുടെ രൂപം എങ്ങനെ സ്വീകരിക്കണമെന്ന് ഇന്ത്യക്ക് അറിയാമെന്ന് ലോകം കണ്ടുവെന്ന് ഓപറേഷൻ സിന്ദൂർ പരാമർശിച്ച് മോദി പറഞ്ഞു. ഇന്ദിര ഗാന്ധി ഇന്ദോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മോദി സ്റ്റാമ്പും നാണയവും പുറത്തിറക്കി. 1937ൽ ജവഹർലാൽ നെഹ്‌റുവിന്റെ നേതൃത്വത്തിൽ വന്ദേമാതരം വെട്ടിച്ചുരുക്കിയ ശേഷമാണ് ദേശീയ ഗാനമായി സ്വീകരിച്ചതെന്ന് ബി.ജെ.പി ഇന്നലെ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

