സിങ്‍വിക്ക് 2,558 കോടിയുടെ സ്വത്ത് 374 കോടി വാർഷിക വരുമാനം
text_fieldsന്യൂഡൽഹി: സുപ്രീംകോടതി മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ അഭിഷേക് മനു സിങ്‍വിക്ക് 2,558 കോടിയുടെ ആസ്തി. തെലങ്കാനയിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുന്നതിനായി സമർപ്പിച്ച നാമനിർദേശ പത്രികക്കൊപ്പം ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് സിങ്‍വി ആസ്തി വെളിപ്പെടുത്തിയിരിക്കുന്നത്.
2024-25 സാമ്പത്തിക വർഷം സിങ്‍വിയുടെ വരുമാനം 374 കോടി രൂപയാണ്. 2023-24ൽ 333 കോടി രൂപയും, 2022-23ൽ 359 കോടി രൂപയും, 2021-22ൽ 290 കോടി രൂപയും, 2020-21ൽ 158 കോടി രൂപയും സിങ്‍വിക്ക് വരുമാനമായി ലഭിച്ചു. സിങ്‍വിക്ക് 2.40 കോടി രൂപയുടെ ആഭരണങ്ങളും ഭാര്യ അനിത സിങ്‍വിക്ക് 157.53 കോടി രൂപയുടെ ആഭരണങ്ങളുമാണുള്ളത്. കലാസൃഷ്ടികളുടെയും ചിത്രങ്ങളുടെയും മൂല്യം 25 കോടി രൂപയിലധികം വരുമെന്നും സത്യവാങ്മൂലം വ്യക്തമാക്കുന്നു. സിങ്‍വി ഏകദേശം 353.32 കോടി രൂപ വ്യക്തിഗത വായ്പകളായി നൽകിയിട്ടുണ്ട്. ഭാര്യ 72.99 കോടി രൂപ കമ്പനികൾക്ക് വായ്പ നൽകിയിട്ടുണ്ട്. 63 കോടി രൂപയിലധികം ആദായ നികുതി കുടിശ്ശികയുണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

