Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിഹാങ്ക്​ നേതാവും...

നിഹാങ്ക്​ നേതാവും കേന്ദ്ര മന്ത്രിയും ഒരുമിച്ച്​ ഫോ​േട്ടായിൽ; കർഷക സമരവേദിയിലെ കൊലപാതകം ഗൂഡാലോചനയെന്ന​ ആരോപണവുമായി പ്രതിപക്ഷം

text_fields
bookmark_border
Singhu lynching: Punjab Dy CM cites photo of Union minister Tomar
cancel

ന്യൂഡൽഹി: ഡ​ൽ​ഹി- ഹ​രി​യാ​ന അ​തി​ർ​ത്തി​യി​ലെ സിം​ഘു​വി​ൽ ന​ട​ന്ന ദ​ലി​ത്‌ തൊ​ഴി​ലാ​ളി ല​ഖ്​​ബീ​ർ സി​ങ്ങി​െൻറ ദാ​രു​ണ കൊ​ല​പാ​ത​ക​വുമായി ബന്ധപ്പെട്ട്​ ഗൂഡാലോചന സംശയിച്ച്​ കർഷക സമരക്കാരും പ്രതിപക്ഷവും. കർഷക സമരവേദിയിൽ ല​ഖ്​​ബീ​ർ സി​ങ്ങി​നെ കൊന്ന്​ കെട്ടിത്തൂക്കിയ സംഭവത്തിലാണ്​ പുതിയ വഴിത്തിരിവ്​. കൊലപാതകം നടത്തിയത്​ സിഖ്​ ഗ്രൂപ്പുകളിലൊന്നായ നിഹാങ്കുകൾ ആണെന്ന്​ പൊലീസ്​ കണ്ടെത്തിയിരുന്നു. കേസിൽ നാല്​ നിഹാങ്കുകൾ പിടിയിലാവുകയും ചെയ്​തു. ഇപ്പോൾ, നിഹാങ്ക്​ നേതാവിനൊപ്പം കേന്ദ്രമന്ത്രി നരേന്ദ്ര തോമർ നിൽക്കുന്ന ഫോ​േട്ടായാണ്​ പഞ്ചാബ്​ ഉപമുഖ്യമന്ത്രി സുഖ്​ജീന്ദർ സിങ്​ രൺധാവ പുറത്തുവിട്ടിരിക്കുന്നത്​. സമരപ്പന്തലിലെ കൊലപാതകം ഗൂഡാലോചനയാണെന്നും കർഷക പ്രക്ഷോഭങ്ങളെ അപകീർത്തിപ്പെടുത്താനുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു.


കൊലപാതകത്തിൽ കേന്ദ്ര ഏജൻസികൾക്ക് പങ്കുണ്ടെന്ന് ആരോപിച്ച് മുൻ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ സുനിൽ ജാക്കറും രംഗത്തുവന്നിട്ടുണ്ട്​. പുറത്തുവന്ന ഗ്രൂപ്പ് ഫോട്ടോയിൽ തോമറും നിഹാംഗുകളുടെ യൂനിഫോമായ നീല വസ്ത്രം ധരിച്ച ഒരാളും ഉൾപ്പെടുന്നു. നിഹാങ്ക്​ നേതാവി​െൻറ പേര്​ ​പുറത്തുവിട്ടിട്ടില്ല. എന്നാൽ ഇയാളാണ്​ കൊലപാതകത്തിലെ പ്രധാന പ്രതിയെ 'പ്രതിരോധിക്കുന്നത്'എന്ന് രൺധാവ ആരോപിച്ചു.


സിംഘു അതിർത്തിയിലെ സമരപ്പന്തലിൽ, കൈകാലുകൾ അറുത്തമാറ്റി ബാരിക്കേഡിൽ കെട്ടിവെച്ചനിലയിലാണ്​ ലഖ്​ബീർ സിങ്ങിന്‍റെ മൃതദേഹം കണ്ടുകിട്ടുന്നത്​. അന്നുതന്നെ നിഹാങ്ക്​ സമൂഹത്തിലെ സരവ്​ജീത്​ സിങ് കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത്​ പൊലീസിൽ കീഴടങ്ങിയിരുന്നു. സരവ്​ജീതിനെ കോടതിയിൽ ഹാജരാക്കിയശേഷം ഏഴുദിവസം പൊലീസ്​ കസ്റ്റഡിയിൽ വിട്ടു. പൊലീസ്​ ചോദ്യം ചെയ്യലിൽ നാല്​ പ്രതികളുടെ പേരുകൾ കൂടി ഇയാൾ വെളി​െപ്പടുത്തി.

ല​ഖ്​​ബീ​ർ സി​ങ്ങി​െൻറ കൊ​ല​പാ​ത​ക​ത്തി​ൽ ഖേ​ദ​മി​ല്ലെ​ന്ന് പ്ര​തിയായ സ​ര​വ്ജി​ത്‌ സി​ങ് പറയുന്നു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച വി​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ലൊ​ന്നി​ലാ​ണ് ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി സ​ര​വ്ജി​ത്‌ സം​സാ​രി​ക്കു​ന്ന​ത്. തുടർന്ന്​ പഞ്ചാബിലെ ഗ്രാമത്തിൽനിന്ന്​ നാരായൺ സിങ് എന്നയാളേയും പൊലീസ്​ അറസ്റ്റ്​ ചെയ്​തിരുന്നു.

സി​ഖ്‌ വി​ശു​ദ്ധ ഗ്ര​ന്ഥം അ​ശു​ദ്ധ​മാ​ക്കി​യ​താ​ണ്‌ കൊ​ല​പാ​ത​ക​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ്‌ നിഹാങ്കുകൾ പറയുന്നത്​. യുവാവിനെ ബലിദാനം നൽകിയെന്നായിരുന്നു ഇവരുടെ വാദം.കൊ​ല​പാ​ത​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ മൂ​ന്നു വീഡി​യോ​ക​ളെ​ങ്കി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചിരുന്നു​. ക​ർ​ഷ​ക സ​മ​ര​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച​യും സിം​ഘു​വി​ൽ ക്യാ​മ്പ് ചെ​യ്തി​രി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​നു ക​ർ​ഷ​ക​രും കൊ​ല​പാ​ത​ക​ത്തി​ലോ നി​ഹാ​ങ്കു​ക​ളു​മാ​യോ ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Union ministerconspiracySinghu lynchingNihang leader
News Summary - Singhu lynching: Punjab Dy CM cites photo of Union minister Tomar with Nihang leader, alleges 'conspiracy'
Next Story