Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറാൻബാക്​സി മുൻ...

റാൻബാക്​സി മുൻ പ്രൊമോട്ടർമാർ കോടതിയലക്ഷ്യ കേസിൽ കുറ്റക്കാർ

text_fields
bookmark_border
supremcourt
cancel

ന്യൂഡൽഹി: റാൻബാക്​സിയുടെ മുൻ പ്രൊമോട്ടർമാരായ മൽവീന്ദർ സിങ്ങും ശിവേന്ദർ സിങ്ങും കോടതിയലക്ഷ്യ കേസിൽ കുറ്റ ക്കാരെന്ന്​ സുപ്രീംകോടതി. ജാപ്പനീസ്​ സ്ഥാപനം ഡെയ്​ച്ചി സാൻകിയോ നൽകിയ ഹരജി പരിഗണിച്ചാണ്​ ഉത്തരവ്​. ഫോർട്ടി സ്​ ഹെൽത്ത്​കെയർ എന്ന സ്ഥാപനവും കോടതിയലക്ഷ്യ കേസിൽ കുറ്റക്കാരാണെന്ന്​​ കോടതി കണ്ടെത്തിയിട്ടുണ്ട്​. ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയ്​, ജസ്​റ്റിസ്​ ദീപക്​ ഗുപ്​ത എന്നിവരടങ്ങുന്ന ബെഞ്ചി​േൻറതാണ്​ വിധി.

സിങ് സഹോദരൻമാർ​ ജാപ്പനീസ്​ സ്ഥാപനമായ ഡെയ്​ച്ചി സാൻകിയോക്ക്​ 3500 കോടി നൽകണമെന്ന്​ സിംഗപ്പൂർ ട്രിബ്യൂണൽ ഉത്തരവിട്ടിരുന്നു. ഇതിനായി പദ്ധതി തയാറാക്കാൻ സുപ്രീംകോടതി സിങ്​ സഹോദരൻമാരോട്​ നിർദേശിക്കുകയും ചെയ്​തിരുന്നു.

ഇതിന്​ പുറമേ ഫോർടിസ്​ ഗ്രൂപ്പിൽ ഇരുവർക്കുമുണ്ടായിരുന്ന ഓഹരി ഐ.എച്ച്​.എച്ച്​ ഹെൽത്ത്​കെയറിന്​ വിൽക്കുന്നത്​ നിർത്തിവെക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ വിധി ലംഘിച്ചതിനാണ്​ ഇരുവർക്കുമെതിരെ കോടതിയലക്ഷ്യ കേസെടുത്തിരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:contempt of courtmalayalam newsindia newsRanbaxy Promoters
News Summary - Singh Brothers, Ex-Ranbaxy Promoters, Guilty Of Contempt: Supreme Court-india news
Next Story