Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനിലയിൽ മാറ്റമില്ല, തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ

text_fields
bookmark_border
ആഗസ്റ്റ് 5നാണ് എസ്.പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് സ്ഥിരീകരിച്ചത്
എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനിലയിൽ മാറ്റമില്ല, തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ
cancel

ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പിന്നണി ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ നില ഗുരുതരമായി തുടരുന്നു. അദ്ദേഹം ചികിത്സയിൽ കഴിയുന്ന എം.ജി.എം ഹെല്‍ത്ത് കെയര്‍ ആശുപത്രി പുറത്തുവിട്ട പത്രകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

'അതീവ ഗുരുതര നിലയിലായതോടെ ജീവന്‍ രക്ഷാ മാര്‍ഗങ്ങളുടെ സഹായത്താല്‍ ഐ.സി.യുവില്‍ തന്നെയാണ് എസ്.പി ബാലസുബ്രഹ്മണ്യം കഴിയുന്നത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തിനൊപ്പമുണ്ട്.'-മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

ആരോഗ്യനില വഷളായതോടെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ ഐ.സി.യുവിലേക്ക് മാറ്റിയത്. ആഗസ്റ്റ് 5നാണ് 74കാരനായ എസ്.പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തനിക്ക് നേരിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്നും, ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രിയില്‍ നിന്നും മടങ്ങാന്‍ സാധിക്കുമെന്നും സൂചിപ്പിക്കുന്ന ഫേസ്ബുക്ക് ലൈവ് വീഡിയോ അദ്ദേഹം പങ്കുവെച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story