ബംഗളൂരുവിൽ ഗായകൻ കൈലാശ് ഖേറിന് നേരെ കുപ്പിയേറ്
text_fieldsബംഗളൂരു: വിജയനഗറിൽ പ്രമുഖ ഗായകൻ കൈലാശ് ഖേറിന് നേരെ സംഗീതപരിപാടിക്കിടെ കുപ്പിയേറ്. ഞായറാഴ്ച വൈകീട്ട് ഹംപി ഉത്സവത്തിന്റെ ഭാഗമായി നടന്ന സംഗീത പരിപാടിയിലാണ് സംഭവം. പരിപാടിയിൽ കന്നഡ പാട്ടുകൾ പാടണമെന്ന് ആവശ്യപ്പെട്ട് രണ്ട് യുവാക്കൾ കുപ്പിയേറ് നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിൽ രണ്ടു യുവാക്കൾ പിടിയിലായി. ഇവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. പരിപാടിയുടെ തുടക്കത്തിൽതന്നെ കന്നട പാട്ടുകൾ പാടണമെന്ന് ആവശ്യപ്പെട്ടെങ്കിലും പരിഗണിക്കാതായതോടെ കുപ്പിയെറിയുകയായിരുന്നു. ലോകപൈതൃക പട്ടികയിൽ ഇടംപിടിച്ച ഹംപിയിൽ ജനുവരി 27നാണ് ഉത്സവം തുടങ്ങിയത്. സംസ്ഥാനത്ത് വിജയപുര ജില്ല രൂപവത്കരിച്ചതിന് ശേഷം ആദ്യമായാണ് ഹംപി ഉത്സവം നടക്കുന്നത്. വിനോദ സഞ്ചാരികളടക്കം ആയിരങ്ങളാണ് ഹംപി ഉത്സവത്തിന് എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

