Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാർഗോയിൽ പുക പടർന്നു; സിംഗപ്പൂർ വിമാനം െചന്നൈയിൽ ഇറക്കി
text_fieldsbookmark_border
ചെന്നൈ: കാർഗോയിൽ പുക പടർന്നത് പരിഭ്രാന്തി പടർത്തിയതിനെ തുടർന്ന് സിംഗപ്പൂരിലേക്ക് പോകുന്ന സ്കൂട്ട് എ യർവേസിൻെറ ടി.ആർ 567 എന്ന വിമാനം ചെന്നൈയിൽ അടിയന്തരമായി ഇറക്കി. ഇന്ന് പുലർച്ചെ 3:40നായിരുന്നു സംഭവം.
തമിഴ്നാട്ടിലെ ട്രിച്ചിയിൽ നിന്ന് സിംഗപ്പൂരിലേക്ക് പോവുകയായിരുന്ന വിമാനത്തിൻെറ കാർഗോ വിഭാഗത്തിലായിരുന്നു പുക പടർന്നത്. ഇത് പൈലറ്റിൻെറ ശ്രദ്ധയിൽപെടുകയും വിമാനം ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കുകയുമായിരുന്നു.
161ഓളം യാത്രക്കാരും ക്രൂ മെമ്പർമാരും വിമാനത്തിലുണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണ്. പ്രശ്നങ്ങൾ പരിഹരിച്ച് ഇന്ന് വൈകുന്നേരം തന്നെ സിംഗപ്പൂരിലേക്ക് തിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
