Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസിമി ഏറ്റുമുട്ടൽ:...

സിമി ഏറ്റുമുട്ടൽ: കേന്ദ്രത്തിനും എം.പി സർക്കാറിനും കോടതി നോട്ടീസ്​

text_fields
bookmark_border
Supreme Court - India News
cancel

ന്യൂഡൽഹി: 2016ൽ ഭോപാൽ സെൻട്രൽ ജയിലിൽ നിന്ന്​ രക്ഷപ്പെട്ട സിമി പ്രവർത്തകർക്കെതിരെ നടന്ന ഏറ്റുമുട്ടലിനെ സംബന്ധിച്ച്​ സുപ്രീം കോടതി മധ്യപ്രദേശ്​ സർക്കാറിനും കേന്ദ്ര സർക്കാറിനും നോട്ടീസ്​ അയച്ചു. നാലു ആഴ്​ചക്കുള്ളിൽ മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ്​ ഇൗ കേസ്​  സി.ബി.​െഎ അന്വേഷണത്തിന്​ വിടാതിരുന്നതെന്നും കോടതി ചോദിച്ചു. 

2016 ഒക്​ടോബറിലാണ്​ എട്ട്​ സിമി പ്രവർത്തകർ ഭോപ്പാൽ ഏറ്റു മുട്ടലിൽ കൊല്ലപ്പെട്ടത്​. പ്രതികൾ ജയിൽ ചാടിയതാണ്​ ഏറ്റുമുട്ടലിലേക്ക്​ നയിച്ചതെന്നും ഏറ്റുമുട്ടലിനിടെ അവർ കൊല്ല​െപ്പടുകയായിരു​ന്നുവെന്നുമാണ്​ ​െപാലീസ്​ ഭാഷ്യം. 

വൻ സുരക്ഷയുള്ള ഭോപ്പാൽ സെൻട്രൽ ജയിലിൽ നിന്ന്​ ഗാർഡിനെ കൊന്ന്​ സിമി പ്രവർത്തകർ രക്ഷപ്പെട്ടുവെന്നാണ്​ ​െപാലീസ്​ പറയുന്നത്​. ജയിൽ ചാടി മണിക്കൂറുകൾക്കുള്ളിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ  ഇവർ കൊല്ലപ്പെടുകയായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bhopal encountermalayalam newsSIMI encountermp govtsupreme court
News Summary - SIMI encounter: SC issue notice to center and MP govt - india news
Next Story