ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത സിം കാർഡുകൾ റദ്ദാക്കും
text_fieldsന്യൂഡൽഹി: ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത മൊബൈൽ നമ്പറുകൾ റദ്ദാക്കുമെന്ന് റിപ്പോർട്ട്. 2018 ഫെബ്രുവരി മാസത്തിന് മുമ്പ് ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത സിം കാർഡുകൾ റദ്ദാക്കുമെന്നാണ് സൂചന.
ഇൗ വർഷം ഫെബ്രുവരിയിലാണ് മൊബൈൽ ഫോൺ നമ്പറുകൾ ആധാർ കാർഡുമായി ബന്ധിപ്പിക്കാനുള്ള ഉത്തരവ് സുപ്രീംകോടതി പുറത്തിറക്കിയത്.ഒരു വർഷത്തിനകം ആധാർ കാർഡ് സിം കാർഡുമായി ബന്ധിപ്പിക്കാനായിരുന്നു കോടതി നൽകിയ നിർദേശം. രാജ്യസുരക്ഷ ഉറപ്പാക്കാനാണ് ഇത്തരമൊരു ഉത്തരവ് സുപ്രീംകോടതിയിൽ നിന്ന് ഉണ്ടായത്.
മൊബൈൽ കമ്പനികൾ ശേഖരിക്കുന്ന ബയോമെട്രിക് വിവരങ്ങൾ യു.െഎ.ഡി.എ.െഎക്ക് നൽകാനാണ് കേന്ദ്രസർക്കാർ നൽകിയിരിക്കുന്ന നിർദേശം. ഇത്തരം വിവരങ്ങൾ മൊബൈൽ സേവനദാതാവ് ശേഖരിച്ചാൽ മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമായിരിക്കും. ആധാർ ആക്ട് അനുസരിച്ചായിരിക്കും ശിക്ഷ ലഭിക്കുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
