Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസില്‍വര്‍ലൈന്‍: ഭൂമി...

സില്‍വര്‍ലൈന്‍: ഭൂമി ഏറ്റെടുക്കല്‍ പ്രശ്നം ലോക്സഭയിൽ

text_fields
bookmark_border
സില്‍വര്‍ലൈന്‍: ഭൂമി ഏറ്റെടുക്കല്‍ പ്രശ്നം ലോക്സഭയിൽ
cancel

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ല്‍ സി​ല്‍വ​ര്‍ലൈ​ന്‍ റെ​യി​ല്‍ ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി നി​ര്‍ത്തി​വെ​ക്ക​ണ​മെ​ന്ന്​ ലോ​ക്​​സ​ഭ​യി​ൽ എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്​ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. കൊ​ല്ലം ജി​ല്ല​യി​ലെ കൊ​ട്ടി​യം, ക​ണ്ണ​ന​ല്ലൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​യ​മാ​നു​സൃ​ത നോ​ട്ടീ​സ്പോ​ലും ന​ല്‍കാ​തെ പൊ​ലീ​സും റ​വ​ന്യൂ അ​ധി​കൃ​ത​രും ചേ​ര്‍ന്ന് വീ​ടു​ക​ള്‍ ബ​ലം പ്ര​യോ​ഗി​ച്ച് ച​വി​ട്ടി​പ്പൊ​ളി​ച്ച് അ​ക​ത്തു​ക​യ​റി സ​ര്‍വേ​ക്ക​ല്ല് സ്ഥാ​പി​ച്ച ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​വും മ​നു​ഷ്യ​ത്വ​ര​ഹി​ത​വു​മാ​ണെ​ന്ന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

സി​ൽ​വ​ർ റെ​യി​ലി​നു​വേ​ണ്ടി സ്ഥ​ല​മെ​ടു​പ്പ് ന​ട​പ​ടി​ക​ൾ​ക്കാ​യി വ​ന്ന ഉ​ദ്യോ​ഗ​സ്ഥ​സം​ഘ​ത്തി​നു മു​ന്നി​ൽ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് തു​നി​ഞ്ഞ​ത് ആ ​കു​ടും​ബ​ത്തി​െൻറ നി​സ്സ​ഹാ​യ​ത​യും അ​വ​രു​ടെ നി​ല​നി​ൽ​പി​നു​നേ​രെ പി​ണ​റാ​യി സ​ർ​ക്കാ​റി​െൻറ അ​ക്ര​മ​വും കൊ​ണ്ട് പൊ​റു​തി​മു​ട്ടി​യ​പ്പോ​ഴാ​ണെ​ന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lok sabhaSilverline projectLand acquisition
News Summary - Silverline: Land acquisition issue in Lok Sabha
Next Story