Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അരുണാചലിൽ ബി.ജെ.പിക്ക് ഭരണത്തുടർച്ച; സിക്കിമിൽ സീറ്റുകൾ തൂത്തുവാരി ക്രാന്തികാരി മോർച്ച

text_fields
bookmark_border
അരുണാചലിൽ ബി.ജെ.പിക്ക് ഭരണത്തുടർച്ച; സിക്കിമിൽ സീറ്റുകൾ തൂത്തുവാരി ക്രാന്തികാരി മോർച്ച
cancel

ന്യൂഡൽഹി: അരുണാചൽ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച നേടി ബി.ജെ.പി. 60 അംഗ നിയമസഭയിൽ 50 മണ്ഡലങ്ങളുടെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ, ബി.ജെ.പി 46 സീറ്റ് നേടിയാണ് ഭരണം ഉറപ്പിച്ചത്. ബി.ജെ.പിയുടെ സഖ്യകക്ഷിയായ കൊൺറാദ് സാങ്മയുടെ നാഷനൽ പീപ്ൾസ് പാർട്ടി അഞ്ച് സീറ്റിലും വിജയിച്ചു. വികസനത്തിന് ജനം നൽകിയ പിന്തുണയാണ് വിജയമെന്ന് മുഖ്യമന്ത്രി ​പെമ ഖണ്ഡു പ്രതികരിച്ചു.

തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേട്ടം ഒറ്റ സീറ്റിലൊതുങ്ങി. എൻ.സി.പി മൂന്നും പീപ്ൾസ് പാർട്ടി രണ്ടും സീറ്റ് നേടി. സ്വതന്ത്രരായി മത്സരിച്ച മൂന്നുപേർ വിജയിച്ചു. മുഖ്യമന്ത്രി പേമ ഖണ്ഡുവും ഉപമുഖ്യമന്ത്രി വൊവ മേയിൻ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഏറെ കാലം കോൺഗ്രസിന് ആധിപത്യമുണ്ടായിരുന്ന സംസ്ഥാനമാണിത്. 2016ൽ പേമ ഖണ്ഡു കോൺഗ്രസ് വിട്ട് 43എം.എൽ.എമാരുമായി ബി.ജെ.പിയിലേക്ക് ചേക്കേറി. പേമ ഖണ്ഡു തന്നെയാകും മുഖ്യമന്ത്രി.

സിക്കിമിൽ ക്രാന്തികാരി മോർച്ചയും അധികാരം നിലനിർത്തി. 32 നിയമസഭ സീറ്റുകളിൽ 31ഉം പാർട്ടി നേടി. പ്രതിപക്ഷമായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് ഒരു സീറ്റിൽ വിജയിച്ചു. മുഖ്യമന്ത്രിയായി പ്രംസിങ് തമാങ് തുടരും. സോറെങ് ചകുങ് മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയ മുഖ്യമന്ത്രി പ്രേംസിങ് തമാങ് 7396 വോട്ടുകൾക്കാണ് വിജയിച്ചത്. തൊണ്ണൂറുകളുടെ തുടക്കം മുതൽ രാഷ്ട്രീയ രംഗത്തുണ്ട് ഇദ്ദേഹം. സിക്കിമിൽ ഇത്തവണ കോൺഗ്രസിനും ബി.ജെ.പിക്കും ഒരു സീറ്റ് പോലും ലഭിച്ചില്ല. കോൺഗ്രസിന്റെ വോട്ട് വിഹിതം കുറയുകയും ചെയ്തു.

ചൈന അതിർത്തിയിൽ വീണ്ടും ബി.ജെ.പി

ഇ​ട്ട​ന​ഗ​ർ: കാ​യി​ക​വി​നോ​ദ​ങ്ങ​ളെ​യും സം​ഗീ​ത​ത്തെ​യും ഇ​ഷ്ട​പ്പെ​ടു​ന്ന പ്രേ​മ ഖ​ണ്ഡു, പി​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ദോ​ർ​ജി ഖ​ണ്ഡു​വി​ന്റെ പാ​ത പി​ന്തു​​ട​ർ​ന്നാ​ണ് അ​രു​ണാ​ച​ലി​ൽ രാ​ഷ്ട്രീ​യ​ത്തി​ലെ​ത്തു​ന്ന​ത്. 60ൽ 46 ​സീ​റ്റു​ക​ൾ നേ​ടി ബി.​ജെ.​പി​ക്ക് നി​യ​മ​സ​ഭ​യി​ൽ ഹാ​ട്രി​ക് വി​ജ​യം സ​മ്മാ​നി​ച്ച പ്രേ​മ പ​ല പാ​ർ​ട്ടി​ക​ളും ക​ട​ന്നാ​ണ് കാ​വി രാ​ഷ്ട്രീ​യ​ത്തി​നൊ​പ്പം ചേ​ർ​ന്ന​ത്. ചൈ​ന​യു​ടെ അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നു​ള്ള അ​രു​ണാ​ച​ലി​ൽ ആ​ദ്യ​മാ​യി ബി.​ജെ.​പി​യെ രാ​ഷ്ട്രീ​യ ക​രു​നീ​ക്ക​ത്തി​ലൂ​ടെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ച്ച ത​ന്ത്ര​ജ്ഞ​നാ​യും 45കാ​ര​നാ​യ ഖ​ണ്ഡു​വി​നെ ക​ണ​ക്കാ​ക്കി​യി​രു​ന്നു. 2000ൽ ​കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന ഇ​ദ്ദേ​ഹം കൂ​ടു​ത​ൽ സ​ജീ​വ​മാ​യ​ത് പി​താ​വി​ന്റെ മ​ര​ണ​ശേ​ഷ​മാ​ണ്. 2011ലാ​ണ് പി​താ​വ് ദോ​ർ​ജി ഹെ​ലി​കോ​പ്ട​ർ അ​പ​ക​ട​ത്തി​ൽ മ​രി​ക്കു​ന്ന​ത്. പി​താ​വി​ന്റെ മ​ണ്ഡ​ല​മാ​യ മു​ക്തോ​യി​ൽ​നി​ന്ന് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​തി​രി​ല്ലാ​തെ ജ​യി​ച്ചാ​ണ് ആ​ദ്യ​മാ​യി അ​രു​ണാ​ച​ൽ നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. ന​ബാം തു​കി​യു​ടെ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​റി​ൽ ടൂ​റി​സം മ​ന്ത്രി​യാ​യി​രു​ന്നു.

2016 സെ​പ്റ്റം​ബ​റി​ലാ​ണ് പ്രേ​മ ഖ​ണ്ഡു കോ​ൺ​ഗ്ര​സി​ൽ​നി​ന്ന് പീ​പ്പി​ൾ​സ് പാ​ർ​ട്ടി ഓ​ഫ് അ​രു​ണാ​ച​ലി (പി.​പി.​എ) ലേ​ക്ക് മാ​റി​യ​ത്. അ​തേ​വ​ർ​ഷം ഡി​സം​ബ​റി​ൽ ബി.​ജെ.​പി​യി​ൽ ചേ​ർ​ന്നു. 2016 ജൂ​ലൈ​യി​ലാ​യി​രു​ന്നു ആ​ദ്യ​മാ​യി മു​ഖ്യ​മ​ന്ത്രി​യാ​യ​ത്. 43 കോ​ൺ​ഗ്ര​സ് എം.​എ​ൽ.​എ​മാ​രെ​യാ​ണ് ഖ​ണ്ഡു പി.​പി.​എ​യി​ലേ​ക്ക് മാ​റ്റി​യ​ത്. ഈ ​പാ​ർ​ട്ടി​യി​ൽ​നി​ന്ന് സ​സ്​​പെ​ൻ​ഡ് ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് ബി.​ജെ.​പി​യി​ൽ ചേ​ർ​ന്ന​ത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sikkim's ruling SKM posts himalayan victory, BJP wins Arunachal comfortably
Next Story