Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസിക്കിം തുരങ്ക അപകടം:...

സിക്കിം തുരങ്ക അപകടം: 20 മരണം, തിരച്ചിൽ തുടരുന്നു

text_fields
bookmark_border
സിക്കിം തുരങ്ക അപകടം: 20 മരണം, തിരച്ചിൽ തുടരുന്നു
cancel
camera_alt

സിക്കിമിൽ തുരങ്കപ്പാത അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നു

ഗാ​ങ്ടോ​ക്: സി​ക്കി​മി​ലെ നാം​ചി ജി​ല്ല​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന തു​ര​ങ്കം ത​ക​ർ​ന്ന് 20 പേ​ർ മ​രി​ച്ചു. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​പ​ക​ട​ത്തി​ൽ പ​ദ്ധ​തി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും തൊ​ഴി​ലാ​ളി​ക​ളും അ​ട​ക്കം 25 പേ​രാ​ണ് തു​ര​ങ്ക​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങി​യ​ത്. ഇ​വ​ർ​ക്ക് വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ലും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

സ​മ​ർ​ദം​ഗി​ലെ ജൂ​ലു​ങ്കെ​യി​ൽ തീ​സ്ത ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന തു​ര​ങ്ക​മാ​ണ് മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന് ത​ക​ർ​ന്ന​തെ​ന്ന് സി​ക്കിം മു​ഖ്യ​മ​ന്ത്രി പ്രേം​സി​ങ് ത​മാം​ഗ് അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ 9.30 വ​രെ 10 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. ഇ​തി​ൽ ഏ​ഴു​പേ​രെ തി​രി​ച്ച​റി​ഞ്ഞു.

തി​രി​ച്ച​റി​യാ​ത്ത മൂ​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ൾ ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. ഏ​ഴു​പേ​രി​ൽ നാ​ലു​പേ​ർ പ​ശ്ചി​മ ബം​ഗാ​ളി​ലെ ജ​ൽ​പാ​യ്ഗു​രി​യി​ൽ നി​ന്നു​ള്ള​വ​രാ​ണ്. അ​സം, പ​ഞ്ചാ​ബ്, ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഡ​റാ​ഡൂ​ൺ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ഓ​രോ​രു​ത്ത​രും ഒ​രാ​ൾ സി​ക്കിം നാം​ചി സ്വ​ദേ​ശി​യു​മാ​ണ്.

ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​ങ്ങ​ളെ അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്ന​താ​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം നേ​രി​ട്ട് നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച​താ​യും കേ​ന്ദ്ര​ത്തി​ന്റെ ഭാ​ഗ​ത്തു​നി​ന്ന് സാ​ധ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും വാ​ഗ്ദാ​നം ചെ​യ്തു​വെ​ന്നും ത​മാം​ഗ് അ​റി​യി​ച്ചു.

തു​ര​ങ്ക​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ പു​റ​ത്തെ​ടു​ക്കാ​ൻ നാം​ചി ജി​ല്ല ഭ​ര​ണ​കൂ​ടം ശ്ര​മം തു​ട​രു​ക​യാ​ണ്. തു​ര​ങ്ക​ത്തി​നു​ള്ളി​ലെ വാ​ത​ക​സാ​ന്നി​ധ്യം ര​ക്ഷാ​പ്ര​വ​ർ​ത്ത​നം മ​ന്ദ​ഗ​തി​യി​ലാ​ക്കു​ന്നു​ണ്ട്. ഇ​തു​മൂ​ലം ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ബോ​ധ​ക്ഷ​യം ഉ​ണ്ടാ​കു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

രക്ഷാപ്രവർത്തനം തുടരുന്നതായി എൻ.എച്ച്.പി.സി

ന്യൂ​ഡ​ൽ​ഹി: സി​ക്കി​മി​ലെ തീ​സ്ത ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് നി​ർ​മാ​ണ​ത്തി​ലി​രു​ന്ന തു​ര​ങ്ക​ത്തി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രെ പു​റ​ത്തെ​ത്തി​ക്കാ​ൻ സാ​ധ്യ​മാ​യ എ​ല്ലാ ശ്ര​മ​ങ്ങ​ളും ന​ട​ത്തു​ന്നു​ണ്ടെ​ന്ന് പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ എ​ൻ.​എ​ച്ച്.​പി.​സി അ​റി​യി​ച്ചു. അ​പ​ക​ട​ത്തി​ൽ 10 പേ​ർ മ​രി​ച്ചി​രു​ന്നു.

25 ജീ​വ​ന​ക്കാ​രാ​ണ് തു​ര​ങ്ക​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങി​യ​ത്. ഇ​തി​ൽ 10 മ​ര​ണ​ങ്ങ​ൾ ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ടെ​ന്ന് എ​ൻ.​എ​ച്ച്.​പി.​സി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ദ​ക്ഷി​ണ സി​ക്കി​മി​ലെ സ​മ​ർ​ദം​ഗി​ലു​ള്ള തീ​സ്ത ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന ഹെ​ഡ് റേ​സ് ട​ണ​ലി​ൽ ജൂ​ലൈ 20ന് ​ഉ​ച്ച​ക്കാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പാ​റ​ക​ൾ​ക്കു​ള്ളി​ലെ മീ​ഥെ​യ്ൻ വാ​ത​കം പെ​ട്ടെ​ന്ന് പൊ​ട്ടി​ത്തെ​റി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ത​ങ്ങ​ളു​ടെ സൈ​റ്റ് എ​ൻ​ജി​നീ​യ​റി​ങ് ടീ​മു​ക​ൾ അ​ധി​കൃ​ത​ർ​ക്കൊ​പ്പം 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും അ​പ​ക​ട​ത്തി​ന്റെ കാ​ര​ണം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും എ​ൻ.​എ​ച്ച്.​പി.​സി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SikkimRescue Operationsikkim newsIndiatunnel accident
News Summary - Sikkim Tunnel Accident Claims 20 Lives
Next Story