Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാമക്ഷേത്ര ഭൂമി പൂജയിൽ...

രാമക്ഷേത്ര ഭൂമി പൂജയിൽ സിഖ്​മതസ്ഥർ പ​ങ്കെടുക്കില്ല

text_fields
bookmark_border
രാമക്ഷേത്ര ഭൂമി പൂജയിൽ സിഖ്​മതസ്ഥർ പ​ങ്കെടുക്കില്ല
cancel

ജലന്ദർ: അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തി​െൻറ ഭാഗമായി ആഗസ്​റ്റ്​ അഞ്ചിന്​ നടക്കുന്ന ഭൂമി പൂജയിൽ സിഖ്​ മതസ്ഥർ പ​ങ്കെടുക്കില്ലെന്ന്​ സിഖ്​ ഖൽസ പ്രതിനിധി ധ്യാൻ സിങ്​ മണ്ഡ്​. ഹിന്ദു, മുസ്​ലിം മതവിഭാഗങ്ങളെ ഒരുപോലെ ബഹുമാനിക്കുന്നുണ്ടെന്നും തർക്കഭൂമി വിഷയത്തിൽ ഇരുകൂട്ടരും തമ്മിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങളിൽ മധ്യസ്ഥതക്ക്​ സിഖ്​ സമൂഹം തയാറാണെന്നും ധ്യാൻ സിങ്​ പറഞ്ഞു.

അയോധ്യ ഭൂമി തർക്കത്തിൽ ഇരുവിഭാഗങ്ങളിൽ നിന്നുമുള്ള നിരവധി പേർക്ക്​ ജീവൻ നഷ്​ടമായി. മറ്റുള്ളവർക്ക്​ വേണ്ടി ത്യാഗം ചെയ്യാൻ സന്നദ്ധതയുള്ള സിഖ്​ സമൂഹത്തെ ഈ വിഷയത്തിൽ ഇരുവിഭാഗക്കാരും മാനിച്ചി​ല്ലെന്നും അദ്ദേഹം പ്രസ്​താവനയിലൂടെ അറിയിച്ചു.

ബുധനാഴ്​ച അയോധ്യയിൽ നടക്കുന്ന ഭൂമി പൂജയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്​ തറക്കല്ലിടൽ ചടങ്ങ്​ നിർവഹിക്കുക. ചടങ്ങിൽ പ​ങ്കെടുക്കുന്നതിനായി 150 ഓളം പേർക്കാണ്​ രാമക്ഷേത്ര ട്രസ്​റ്റ്​ ക്ഷണക്കത്ത്​ അയച്ചിട്ടുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SikhAyodhyaBhoomi PoojaRam Temple Ayodhya
Next Story