Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസിഖ്​ തീർഥാടകർക്ക്​...

സിഖ്​ തീർഥാടകർക്ക്​ ​വിസയില്ലാതെ പ്രവേശനം നൽകുമെന്ന്​ പാകിസ്​താൻ

text_fields
bookmark_border
സിഖ്​ തീർഥാടകർക്ക്​ ​വിസയില്ലാതെ പ്രവേശനം നൽകുമെന്ന്​ പാകിസ്​താൻ
cancel

ഇസ്​ലമാബാദ്​: സിഖ്​​ തീർഥാടകർക്ക്​ കർത്താർപുർ ഗുരുദ്വാരയിലേക്ക്​ വിസയില്ലാതെ പ്രവേശനം നൽകുമെന്ന്​ പാകിസ്​താൻ. പാകിസ്​താൻ ഇൻഫർമേഷൻ മന്ത്രി ഫവാദ്​ ചൗധരിയാണ്​ വിസയില്ലാതെ സിഖ്​ തീർഥാടകർക്ക്​ കർത്താപുർ സാഹിബ്​ ഗുരുദ്വാരയിലേക്ക്​ പ്രവേശനം നൽകുമെന്ന്​ അറിയിച്ചത്​.

ബി.ബി.സി ഉറുദുവുമായി നടത്തിയ അഭിമുഖത്തിലാണ്​ ചൗധരി ​ ഗുരുദ്വാര സന്ദർശിക്കുന്നതിനായി പുതിയ സംവിധാനം ഏർപ്പെടുത്തുമെന്ന്​ അറിയിച്ചത്​. ഇതിനായി പ്രത്യേക റോഡ്​ നിർമിക്കുമെന്നും അദ്ദേഹം വ്യക്​തമാക്കി.

അതേ സമയം, ഇതുസംബന്ധിച്ച്​ ഇനിയും വ്യക്​തത കൈവന്നിട്ടില്ല. വർഷം മുഴുവനും തീർഥാടന കേന്ദ്രത്തിലേക്ക്​ പ്രവേശനം അനുവദിക്കുമോയെന്ന്​ പാകിസ്​താൻ അറിയിച്ചിട്ടില്ല. അടുത്ത വർഷം ഗുരുനാനാക്കി​​​െൻറ 550ാം ജയന്തിയാണ്​ ഇതുമായി ബന്ധപ്പെട്ട്​ മാത്രമാണോ പ്രവശനമെന്ന കാര്യത്തിലും വ്യക്​തതയില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pakisthanSikhsmalayalam newsvisa free entry
News Summary - Sikhs to get visa-free access to Kartarpur gurdwara: Pakistan-India news
Next Story