Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൈകോടതി ജഡ്‍ജി നിയമനത്തിൽ സിഖുകാരെ ഒഴിവാക്കി

text_fields
bookmark_border
ഹൈകോടതി ജഡ്‍ജി നിയമനത്തിൽ സിഖുകാരെ ഒഴിവാക്കി
cancel

ന്യൂ​ഡ​ൽ​ഹി: ഹൈ​കോ​ട​തി ജ​ഡ്‍ജി​മാ​രു​ടെ നി​യ​മ​ന​ത്തി​ൽ ര​ണ്ട് സി​ഖു​കാ​രെ ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി ചോ​ദ്യം ചെ​യ്ത് മു​ൻ ദേ​ശീ​യ ന്യൂ​ന​പ​ക്ഷ ക​മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ത​ർ​ലോ​ച​ൻ സി​ങ്. ഡ​ൽ​ഹി, പ​ഞ്ചാ​ബ് ആ​ൻ​ഡ് ഹ​രി​യാ​ന ഹൈ​കോ​ട​തി​ക​ളി​ലെ നി​യ​മ​ന​ത്തി​ൽ ഇ​ഷ്‍ട​ക്കാ​രെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന ന​യം പി​ന്തു​ട​ർ​ന്നെ​ന്നാ​ണ് ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്തി​നും നി​യ​മ​മ​ന്ത്രി അ​ർ​ജു​ൻ റാം ​മേ​ഘ്‍വാ​ളി​നും എ​ഴു​തി​യ ക​ത്തി​ൽ അ​ദ്ദേ​ഹം ആ​രോ​പി​ക്കു​ന്ന​ത്.

അ​ഭി​ഭാ​ഷ​ക​നാ​യ മേ​ജ​ർ ന​വ്‍ദീ​പ് സി​ങ്ങി​ന്‍റെ പേ​ര് കൊ​ളീ​ജി​യം ശി​പാ​ർ​ശ ചെ​യ്തെ​ങ്കി​ലും പ​ഞ്ചാ​ബ് ആ​ൻ​ഡ് ഹ​രി​യാ​ന ഹൈ​കോ​ട​തി​യി​ൽ അ​ദ്ദേ​ഹ​ത്തി​ന് നി​യ​മ​നം കി​ട്ടാ​ത്ത​തി​ൽ അ​ദ്ദേ​ഹം ക​ത്തി​ൽ നി​രാ​ശ പ്ര​ക​ടി​പ്പി​ച്ചു. അ​തു​പോ​ലെ ഗു​രീ​ന്ദ​ർ​പാ​ൽ സി​ങ്ങി​ന് ഡ​ൽ​ഹി ഹൈ​കോ​ട​തി​യി​ലും നി​യ​മ​നം ല​ഭി​ച്ചി​ല്ല.

എ​ന്നാ​ൽ, ഇ​വ​രു​ടെ ര​ണ്ടു​പേ​രു​ടെ​യും പേ​രു​ക​ൾ പ​രി​ഗ​ണി​ച്ചു​വ​രി​ക​യാ​ണെ​ന്നും കൊ​ളീ​ജി​യ​ത്തി​ന് തി​രി​ച്ച​യ​ച്ചി​ട്ടി​ല്ലെ​ന്നും സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sikhs Excluded from High Court Judge Appointments
Next Story